ETV Bharat / international

ഇളവുകള്‍ കൊവിഡ്‌ വ്യാപനം വര്‍ധിപ്പിക്കാന്‍ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന - ലോകാരോഗ്യ സംഘടന

ഇളവുകള്‍ പ്രഖ്യാപിച്ച ജര്‍മനി, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ വീണ്ടും രോഗം വ്യാപിച്ചത് വിലയിരുത്തണമെന്ന് ലോകാരോഗ്യ സംഘടന.

World Health Organisation  COVID-19 Pandemic  Coronavirus  WHO Health Emergencies Programme  ഇളവുകള്‍ രോഗവ്യാപനം വര്‍ധിപ്പിക്കാന്‍ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന  ലോകാരോഗ്യ സംഘടന  കൊവിഡ്‌ 19
ഇളവുകള്‍ കൊവിഡ്‌ വ്യാപനം വര്‍ധിപ്പിക്കാന്‍ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന
author img

By

Published : May 12, 2020, 2:05 PM IST

ജനീവ: ആഗോള തലത്തില്‍ പല രാജ്യങ്ങളും കൊവിഡ്‌ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തുന്നത് രോഗവ്യാപനം കൂട്ടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ഇളവുകള്‍ പ്രഖ്യാപിച്ച ജര്‍മനി, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ വീണ്ടും രോഗം വ്യാപിച്ചത് വിലയിരുത്തണമെന്നും. കണ്ണുകള്‍ അടച്ച് അന്ധമായി സഞ്ചരിക്കരുതെന്നും ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ അടിയന്തര വിഭാഗം മേധാവി മൈക്ക് റയല്‍ പറഞ്ഞു.

കൊവിഡ്‌ മഹാമാരി മൂലം 283,000 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. ലോകരാഷ്ട്രങ്ങളുടെ സാമ്പത്തിക വ്യവസ്ഥ താറുമാറായി. നിരവധി ആളുകളാണ് പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. പനി, ചുമ, ശ്വസാതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ രണ്ടോ മൂന്നോ ആഴ്‌ചക്കുള്ളില്‍ മാറും എന്നാല്‍ ചിലരില്‍ അത് ന്യുമോണിയ പോലുള്ള അസുഖങ്ങളിലേക്ക് നയിക്കുക്കയും മരണം സംഭവിക്കുകയും ചെയ്യും. കൊവിഡിനെ ഇപ്പോഴും പല രാഷ്ട്രങ്ങളും ഗൗരവമായി കണ്ടിട്ടില്ലെന്നും റയാല്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.