ETV Bharat / international

റഷ്യ യുക്രൈനെ ആക്രമിക്കുമെന്ന് യു.എസ്; റഷ്യയെ ഒറ്റപ്പെടുത്താൻ ബൈഡൻ

author img

By

Published : Feb 19, 2022, 7:10 AM IST

അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തന്‍റെ പ്രസ്താവനയെന്ന് ജോ ബൈഡന്‍

Jo Biden statement on Russia Ukraine conflict  us intelligence report on Ukraine Russia conflict  Russia US rivalry  റഷ്യ യുക്രെയിന്‍ സംഘര്‍ഷത്തില്‍ ബൈഡന്‍റെ പ്രതികരണം  റഷ്യയും അമേരിക്കയും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍
യുക്രെയിനില്‍ അധിനിവേശം നടത്താന്‍ റഷ്യ തീരുമാനിച്ചെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍

വാഷിങ്ടണ്‍: യുക്രൈനെ ആക്രമിക്കാൻ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിന്‍ തീരുമാനിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. ഏതാനും നാളുകള്‍ക്കുള്ളില്‍ യുക്രൈനില്‍ റഷ്യന്‍ അധിനിവേശം സംഭവിക്കുമെന്നാണ് ജോ ബൈഡൻ യുക്രൈന് നല്‍കിയ മുന്നറിയിപ്പ്. യുക്രൈന്‍ തലസ്ഥാനമായ കീവിലും അധിനിവേശത്തിന്‍റെ ഭാഗമായി റഷ്യന്‍ ആക്രമണം ഉണ്ടാകുമെന്നും ബൈഡന്‍ പറഞ്ഞു.

യുക്രൈനെ ആക്രമിക്കാൻ തങ്ങള്‍ക്ക് യാതൊരുവിധ പദ്ധതിയില്ലെന്ന് റഷ്യ ആവര്‍ത്തിക്കുന്നിതിനിടെയാണ് യു.എസിന്‍റെ ആരോപണം. യുക്രൈൻ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന റഷ്യൻ സൈനികരെ പിൻവലിക്കുകയും അതിന്‍റെ വീഡിയോ റഷ്യ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നിട്ടും റഷ്യയ്ക്ക് മേല്‍ യു.എസ് ആരോപണം ഉന്നയിക്കുന്നത് റഷ്യയെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്തുന്നതിനുള്ള യു.എസ് തന്ത്രമായാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.

യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തന്‍റെ പ്രസ്താവനയെന്നാണ് ബൈഡന്‍ വാദം. റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തുകയാണെങ്കില്‍ സാമ്പത്തിക നയതന്ത്ര മേഖലകളില്‍ റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്നുള്ള മുന്നറയിപ്പും ബൈഡന്‍ ആവര്‍ത്തിച്ചു. അമേരിക്കയും പാശ്ചാത്യ സംഖ്യകക്ഷികളും റഷ്യ - യുക്രൈന്‍ വിഷയത്തില്‍ എക്കാലത്തേയും മികച്ച യോജിപ്പിലാണെന്നും ബൈഡന്‍ പറഞ്ഞു.

ALSO READ: യുക്രൈനിലെ റഷ്യന്‍ അധിനിവേശം ഉടൻ സംഭവിച്ചേക്കുമെന്ന് അമേരിക്ക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.