ETV Bharat / international

റഷ്യയിൽ നാളെ മുതൽ ലോക്ക്‌ ഡൗണില്ലെന്ന് വ്‌ളാഡിമർ പുടിൻ - മോസ്‌കോ

ചില നിയന്ത്രണങ്ങളോട് കൂടിയാണ് ലോക്ക്‌ ഡൗൺ നീക്കുന്നതെന്ന് പുടിൻ അറിയിച്ചു. മാർച്ച് അവസാനത്തോടെയാണ് റഷ്യയിൽ ലോക്ക്‌ ഡൗൺ ആരംഭിച്ചത്

റഷ്യ ലോക്ക്‌ ഡൗൺ  Russia lockdown  വ്‌ളാഡിമർ പുടിൻ  vladimar putin  മോസ്‌കോ  moscow
റഷ്യയിൽ നാളെ മുതൽ ലോക്ക്‌ ഡൗണില്ലെന്ന് വ്‌ളാഡിമർ പുടിൻ
author img

By

Published : May 11, 2020, 10:34 PM IST

മോസ്‌കോ: റഷ്യയിൽ ലോക്ക്‌ ഡൗൺ നീക്കം ചെയ്യാൻ തീരുമാനിച്ചതായി പ്രസിഡന്‍റ് വ്‌ളാഡിമർ പുടിൻ അറിയിച്ചു. നാളെ മുതൽ വ്യവസായ സ്ഥാപനങ്ങൾ തുറക്കുന്ന വിഷയത്തെ കുറിച്ച് റഷ്യൻ ഫെഡറേഷനിലെ പ്രാദേശിക ഗവർണർമാർ തീരുമാനിക്കും. തൊഴിൽ സംരക്ഷണവും തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണവും രാജ്യത്തിന്‍റെ ഉത്തരവാദിത്തമാണ്. ചില നിയന്ത്രണങ്ങളോട് കൂടിയാണ് ലോക്ക്‌ ഡൗൺ നീക്കുന്നതെന്ന് ഭരണകൂടം വ്യക്തമാക്കി.

മാർച്ച് അവസാനത്തോടെയാണ് റഷ്യയിൽ ലോക്ക്‌ ഡൗൺ ആരംഭിച്ചത്. പ്രധാന വ്യവസായ പ്ലാന്‍റുകളൊഴികെ മറ്റൊന്നിനും പ്രവർത്തനാനുമതി ഉണ്ടായിരുന്നില്ല. രാജ്യത്തെ ജനങ്ങളോട് വീട്ടിലിരിക്കാൻ നിർദേശിച്ചു. മോസ്‌കോയിലെ എല്ലാ വ്യവസായ പ്ലാന്‍റുകളും നിർമാണ സ്ഥലങ്ങളും നാളെ മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് പുടിൻ അറിയിച്ചു. അവശ്യ സേവനങ്ങളൊഴികെ മറ്റൊന്നിനും പ്രവർത്തിക്കാൻ അനുവാദമില്ല. രാജ്യം മറ്റൊരു പ്രതിസന്ധിക്ക് സാക്ഷിയാകുന്നതിന് മുമ്പാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതെന്ന് പുടിൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.