ലണ്ടന്‍: ഹാരി രാജകുമാരന്‍ ബ്രിട്ടീഷ് രാജ കുടുംബാംഗങ്ങള്‍ക്കുള്ള എല്ലാ രാജകീയ പദവികളും ത്യജിച്ചതായി ബക്കിങ് ഹാം കൊട്ടാരം. ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കലും ബ്രിട്ടണ്‍ രാജ കുടുംബത്തിലെ അംഗങ്ങളായി ഇനി കൊട്ടാരത്തിലേക്ക് തിരിച്ച് വരില്ലെന്ന് എലിസബത്ത് രാജ്ഞിയെ അറിയിച്ചതായി ബക്കിങ് ഹാം കൊട്ടാരം അറിയിച്ചു.
രാജകീയ പദവികളില്‍ നിന്ന് ഒഴിയാന്‍ ഹാരിയും മേഗനും തീരുമാനിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തെ സമയപരിധി അനുവദിച്ചിരുന്നു. മാര്‍ച്ചില്‍ ഈ കാലവധി പൂര്‍ത്തിയാകും. കഴിഞ്ഞ വര്‍ഷമാണ് ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കലും രാജകീയ പദവികള്‍ ഉപേക്ഷിച്ച് കാനഡയിലേക്ക് മാറിയത്. കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവരുടെ ആഗ്രഹത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നതായി എലിസബത്ത് രാജ്ഞി വ്യക്തമാക്കിയിരുന്നു.
2020 മാര്‍ച്ച് മുതല്‍ ഹാരിയും മോഗനും ഒരു വയസുകാരന്‍ മകനൊപ്പം അമേരിക്കയിലാണ് താമസം. ഹാരിയും മേഗനും ഒദ്യോഗിക പദവി വഹിച്ചിരുന്ന സംഘടനകള്‍ക്ക് വേണ്ടി ഇനിയും പിന്തുണ തുടരുമെന്ന് ഇരുവരുടെയും വക്താവ് അറിയിച്ചു.