ലണ്ടൻ: ഡ്യൂക്ക് ഓഫ് യോർക്ക് ആൻഡ്രു രാജകുമാരന്‍റെ എല്ലാ രാജകീയ പദവികളും സൈനിക ചുമതലകളും എടുത്തുകളഞ്ഞതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. രാജകുമാരനെതിരെ അമേരിക്കയിൽ ലൈംഗികാതിക്രമ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പദവികള്‍ രാഞ്ജിക്ക് തിരികെ നല്‍കിയത്.
61 കാരനായ ആൻഡ്രു രാജകുമാരന്‍ ഇനി മുതല്‍ സാധാരണ പൗരനായി തുടരുമെന്നും കോടതിയില്‍ പ്രത്യേകമായ യാതൊരു പരിഗണനയും ലഭിക്കില്ലെന്നും കൊട്ടാരം പുറത്തിറിക്കിയ കുറിപ്പില്‍ വ്യക്തമാക്കി. സ്ത്രീയെ 17 വയസുള്ളപ്പോൾ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ആൻഡ്രു രാജകുമാരൻ യുഎസിൽ സിവിൽ കേസ് നേരിടുന്നുണ്ട്.
Also Read: കുഴിബോംബുകള്‍ മണത്ത് കണ്ടെത്തുന്നതില്‍ വിദഗ്‌ധന്‍ ; കംബോഡിയക്കാരുടെ ഹീറോ മഗാവയ്ക്ക് വിട
എന്നാല്‍ ആരോപണം അദ്ദേഹം നിഷേധിച്ചിരുന്നു. റോയൽ നേവിയിലെ 22 വർഷത്തെ സേവനം ശേഷം അദ്ദേഹം ഡ്യൂക്ക് ഓഫ് യോർക്കായി നിരവധ സൈനിക പദവികള്‍ അലങ്കരിച്ചിരുന്നു. എലിസബത്ത് രാജ്ഞിയുടെയും എഡിൻബർഗ് പ്രഭുവായ ഫിലിപ്പ് രാജകുമാരന്റെയും മൂന്നാമത്തെ കുട്ടിയും രണ്ടാമത്തെ മകനുമാണ് ആൻഡ്രൂ.