ETV Bharat / international

Pope Francis| പരിസ്ഥിതി സംരക്ഷണത്തിനായി യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

സമൂഹത്തിന്‍റെ മനസാക്ഷിയായി യുവാക്കള്‍ മാറണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ (Pope Francis)

Pope Francis  protect environment  പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് മാര്‍പ്പാപ്പ  ഫ്രാന്‍സിസ് മാര്‍പ്പാപ്പ  സെന്‍റ് പീറ്റേഴ്സ് ബസലിക്ക  പരിസ്ഥിതി മലീനീകരണം
പരിസ്ഥിതി സംരക്ഷണത്തിനായി യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
author img

By

Published : Nov 21, 2021, 9:38 PM IST

വത്തിക്കാന്‍ സിറ്റി : പരിസ്ഥിതി സംരക്ഷണത്തിന് യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ (Pope Francis). സമൂഹത്തിന്‍റെ മനസാക്ഷിയായി യുവാക്കള്‍ മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെന്‍റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ചര്‍ച്ച് ഡേയുടെ ഭാഗമായി ഒത്തുകൂടിയ യുവ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആവേശത്തോടൊപ്പം വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ് താന്‍ തങ്ങളോട് ആവശ്യപ്പെടുന്നത്. ചുറ്റുമുള്ളതെല്ലാം തകര്‍ന്ന് തുടങ്ങുമ്പോള്‍ നാം തലയുയര്‍ത്തി നിന്ന് അതിനെ പ്രതിരോധിക്കണം. സമത്വത്തിനായി ഒരുമിച്ച് നില്‍ക്കണം. ദുര്‍ബലരെ ഉയര്‍ത്തികൊണ്ടുവരാന്‍ നാം പ്രയത്‌നിക്കണം. ഐക്യത്തിന്‍റെയും പരസ്പരം പങ്കിടലിന്‍റേയും മനോഭാവം പ്രചരിപ്പിക്കണം.

Also Read: Kerala Covid Updates| സംസ്ഥാനത്ത് 5080 പേര്‍ക്ക് കൂടി Covid-19 ; 40 മരണം

പരിസ്ഥിതി മലീനീകരണത്തെ നിരവധി യുവാക്കള്‍ വിമര്‍ശിച്ചതായി കണ്ടു. അത് വലിയ കാര്യമാണ്. മഹത്തായ ആദർശങ്ങളെ അടിച്ചമർത്തുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. വർത്തമാനകാല നേട്ടങ്ങളെക്കുറിച്ച് മാത്രമാണ് ലോകം ചിന്തിക്കുന്നത്. എന്നാല്‍ സ്വപ്നം കാണാനുള്ള കഴിവ് യുവാക്കള്‍ക്ക് നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹത്തിന്‍റെ വിമർശനാത്മക മനസാക്ഷിയാകാന്‍ യുവാക്കള്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023 ഓഗസ്റ്റിൽ പോർച്ചുഗലിലെ ലിസ്ബണിൽ നടക്കുന്ന കത്തോലിക്കാ സഭയുടെ സമ്മേളനത്തില്‍ അദ്ദേഹം യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തിയേക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.