ETV Bharat / international

കരാറില്ലാതെ ബ്രെക്‌സിറ്റ്; ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം

യാതൊരുവിധ കരാറുകളുമില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍മാറാനൊരുങ്ങുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിനെതിരെ സംയുക്തനീക്കവുമായി പ്രതിപക്ഷ പാര്‍ട്ടികൾ

കരാറില്ലാതെ ബ്രെക്‌സിറ്റ്; ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം
author img

By

Published : Sep 27, 2019, 1:09 PM IST

ലണ്ടന്‍: കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കാനൊരുങ്ങുന്ന നീക്കത്തിനെതിരെ ലേബര്‍ പാര്‍ട്ടി, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റ്‌സ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികൾ തിങ്കളാഴ്‌ച യോഗം ചേരും. ഒക്‌ടോബര്‍ പകുതിയോടെ യാതൊരു കരാറുകളും നടന്നില്ലെങ്കില്‍ ബോറിസ് ജോണ്‍സണിനോട് ബ്രിട്ടന്‍റെ യൂറോപ്യൻ യൂണിയൻ അംഗത്വം നീട്ടാനാവശ്യപ്പെട്ട് കൊണ്ട് ഹൗസ് ഓഫ് കോമണ്‍സ് ബില്ല് പാസാക്കിയിരുന്നു. എന്നാല്‍ കരാറില്ലെങ്കിലും ഒക്‌ടോബര്‍ 31 ന് യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകുമെന്നും അംഗത്വം നീട്ടാനാവശ്യപ്പെടില്ലെന്നുമാണ് ബോറിസിന്‍റെ നിലപാട്.

ബോറിസിനെതിരെ ഇംപീച്ച്‌മെന്‍റ് നടപടികൾ സ്വീകരിക്കാനുള്ള വഴികൾ അന്വേഷിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ പ്ലെയിഡ് സിമ്രു നേതാവ് ലിസ്‌ സാവില്ല റോബര്‍ട്ട്‌സ് വ്യക്തമാക്കി. അടുത്തയാഴ്‌ച കരാറില്ലാത്ത ബ്രെക്‌സിറ്റിനെതിരെ പാര്‍ലമെന്‍ററി നടപടി സ്വീകരിക്കുമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബന്‍ പറഞ്ഞു. എന്നാല്‍ യൂറോപ്യൻ യൂണിയൻ അംഗത്വം നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികൾ ബ്രെക്‌സിറ്റിനെ അട്ടിമറിക്കുകയാണെന്ന് ബോറിസ് ആരോപിച്ചു.

Intro:Body:

https://www.etvbharat.com/english/national/international/europe/opposition-plans-new-course-to-stop-pm-from-no-deal-brexit/na20190927110718426

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.