ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ നിർദേശ പ്രകാരം ഫ്രഞ്ച് അധികൃതർ വിജയ് മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 1.5 മില്യൺ യൂറോ മൂല്യമുള്ള സ്വത്തുക്കളാണ് കണ്ട് കെട്ടിയത്. സിബിഐ രജിസ്റ്റർ ചെയ്‌ത അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഇഡി അന്വേഷണത്തെ തുടർന്നാണ് നടപടി.
ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ വായ്‌പയെടുത്ത ശേഷം മല്യ 2016 മാർച്ച് രണ്ടിനാണ് വിദേശത്തേക്ക് കടന്നത്. 2016 ജനുവരി 25നാണ് സിബിഐ മല്യക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. ഇന്ത്യയിലേക്ക് തിരിച്ച് അയക്കരുതെന്ന വിജയ് മല്യയുടെ ഹർജി മെയ് 14ന് യുകെ കോടതി തള്ളിയിരുന്നു. കോടികളുടെ വായ്‌പ തട്ടിപ്പ് നടത്തി ബ്രിട്ടനിലേക്ക് മുങ്ങിയ വിജയ് മല്യയെ കൈമാറണമെന്ന യുകെ കോടതിയുടെ ഉത്തരവ് ഇതുവരെ നടപ്പായില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
കൂടുതൽ വായിക്കാൻ:വിജയ് മല്യയെ കൈമാറണമെന്ന ഉത്തരവ് ഇനിയും പാലിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം