ബീജിങ് : കരുതല്‍ ശേഖരത്തില്‍ നിന്ന് എണ്ണ ഉപയോഗിക്കാന്‍ അമേരിക്കയും മറ്റ് സര്‍ക്കാരുകളും ധാരണയായിട്ടും, എണ്ണവില ബാരലിന് അഞ്ച് യുഎസ് ഡോളര്‍ വര്‍ധിച്ചു. ന്യൂയോർക്ക് മെർക്കന്‍റൈല്‍ എക്സ്ചേഞ്ചിലെ ഇലക്ട്രോണിക് ട്രേഡിങില്‍ യുഎസ് ക്രൂഡ് ഓയിലിന് ബാരലിന് 5.24 ഡോളർ വര്‍ധിച്ച് 108.60 ഡോളറിലെത്തി. ബ്രെന്‍റ് ക്രൂഡ് ഓയിലിന് ബാരലിന് 5.43 ഡോളർ മുതൽ 110.40 ഡോളർ വരെ ഉയർന്നിട്ടുണ്ട്.
പ്രധാന എണ്ണ ഉപഭോക്താക്കളുടെ അന്താരാഷ്‌ട്ര സംഘടനയായ ഇന്‍റര്‍നാഷണല്‍ എനർജി ഏജൻസിയിലെ അമേരിക്ക ഉള്‍പ്പെടുന്ന 31 അംഗങ്ങൾ, കരുതല്‍ ശേഖരത്തില്‍ നിന്ന് 60 ദശലക്ഷം ബാരൽ ക്രൂഡ് ഓയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞ ദിവസം ധാരണയിലെത്തിയിരുന്നു.
-
Today, @SecGranholm joined 30 other @IEA countries in agreeing to release 60M barrels of oil, with 30M coming from the U.S., to help alleviate energy supply disruptions felt around the globe caused by Russia's unprovoked & unjustified invasion of Ukraine. https://t.co/5PbxnY9ig7 pic.twitter.com/DY9ezbSYi7
— U.S. Department of Energy (@ENERGY) March 1, 2022 " class="align-text-top noRightClick twitterSection" data="
">Today, @SecGranholm joined 30 other @IEA countries in agreeing to release 60M barrels of oil, with 30M coming from the U.S., to help alleviate energy supply disruptions felt around the globe caused by Russia's unprovoked & unjustified invasion of Ukraine. https://t.co/5PbxnY9ig7 pic.twitter.com/DY9ezbSYi7
— U.S. Department of Energy (@ENERGY) March 1, 2022Today, @SecGranholm joined 30 other @IEA countries in agreeing to release 60M barrels of oil, with 30M coming from the U.S., to help alleviate energy supply disruptions felt around the globe caused by Russia's unprovoked & unjustified invasion of Ukraine. https://t.co/5PbxnY9ig7 pic.twitter.com/DY9ezbSYi7
— U.S. Department of Energy (@ENERGY) March 1, 2022
Also read: 'സ്വേഛാധിപതികള്‍ കനത്ത വില നല്‍കേണ്ടിവരും' ; പുടിനെതിരെ ജോ ബൈഡന്‍
റഷ്യയിൽ നിന്നുള്ള വിതരണം മുടങ്ങുമോയെന്ന വിപണിയുടെ ആശങ്ക ശമിപ്പിക്കാന്‍ നടപടിക്കായില്ലെന്നാണ് വിലയിരുത്തല്‍. ആഗോള എണ്ണ ഉത്പാദനത്തില്‍ മൂന്നാം സ്ഥാനത്താണ് റഷ്യ. അമേരിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളില്‍.