ജെനീവ: കൊവിഡിനെതിരെ നിരവധി വാക്‌സിനുകൾ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലുണ്ടെന്നും കൊവിഡിനെ തടയാൻ സഹായിക്കുന്ന ഫലപ്രദമായ നിരവധി വാക്‌സിനുകൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, കൊവിഡ് പരിശോധന തുടങ്ങിയ ആരോഗ്യ നടപടികൾ തുടരണമെന്ന് ടെഡ്രോസും ലോകാരോഗ്യ സംഘടന എമർജൻസി മേധാവി മൈക്ക് റയാനും രാജ്യങ്ങളോട് ആവശ്യപ്പെട്ടുവെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. വിവിധ രാജ്യങ്ങളിലായി ഇതുവരെ 18,102,671 പേർ കൊവിഡ് രോഗബാധിതരായെന്നും 689,908 പേർ മരിച്ചെന്നുമാണ് ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റിയുടെ പുതിയ കണക്കുകൾ.