ETV Bharat / international

കൊവിഡ് വൈറസ് ബാധ; മോസ്‌കോ നഗരം അടച്ചു - മോസ്‌കോ ലോക്‌ഡൗണ്‍

മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ തിങ്കളാഴ്‌ചയാണ് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചത്. റഷ്യയില്‍ വൈറസ് ബാധ 300 കടക്കുകയും ഒമ്പത് പേര്‍ മരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചത്.

moscow lockdown  russia coronavirus cases  moscow coronavirus  putin moscow lockdown  മോസ്‌കോ ലോക്‌ഡൗണ്‍  റഷ്യ വാര്‍ത്തകള്‍
റഷ്യ
author img

By

Published : Mar 30, 2020, 11:36 PM IST

മോസ്‌കോ: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മോസ്‌കോ നഗരം അടച്ചു. റഷ്യയില്‍ 1,800 കൊവിഡ് 19 വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ജനത്തിരക്കേറിയ നഗരം ഇതോടെ പൂര്‍ണമായും നിശ്ചലമായി. വൈറസ് ബാധ തടയുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും റഷ്യയിലെ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മോസ്‌കോ നഗരത്തില്‍ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചത്. വൈറസ് ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസം 300 കടന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒമ്പത് പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് 19 ബാധിച്ച് മരിച്ചത്. ഇതേ തുടര്‍ന്നാണ് മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചത്.

ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ വീട് വിട്ട് പുറത്തിറങ്ങാവൂവെന്ന് റഷ്യന്‍ പ്രധാനമന്ത്രി മിഖൈല്‍ മിഷുഷ്‌ടിന്‍ ആവശ്യപ്പെട്ടു. രാജ്യത്ത് മറ്റ് പ്രവിശ്യകളിലും ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നും ഗവര്‍ണര്‍മാര്‍ അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭൂരിഭാഗം പേര്‍ക്കും കൊവിഡ് 19 ലക്ഷണങ്ങള്‍ ചെറിയ തോതിലേ പ്രകടമാകുന്നുള്ളൂ. ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് രണ്ടോ മൂന്നോ ആഴ്‌ചകള്‍ എടുക്കും. പ്രായമായവര്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും വൈറസ് ബാധ ഏല്‍ക്കുന്നത് ആരോഗ്യസ്ഥിതി ഗുരുതരമാകുന്നതിനും മരണം സംഭവിക്കുന്നതിനും കാരണമാകുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.