ലണ്ടൻ: കൊവിഡ് മുൻനിര പ്രവർത്തകനും ഇന്ത്യൻ വംശജനുമായ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തി. തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിലെ റൺ വെക്‌സ്‌ഹാം പാർക്ക് ഹോസ്‌പിറ്റലിലെ അനസ്‌തേഷ്യ വിദഗ്‌ധനായ രാജേഷ് ഗുപ്‌തയെയാണ് തിങ്കളാഴ്‌ച മരിച്ച നിലയിൽ കണ്ടെത്തിയത്. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതുകൊണ്ട് ഹോട്ടലിൽ ഒറ്റക്കാണ് അദ്ദേഹം താമസിച്ചിരുന്നത്. ഡോക്‌ടറുടെ മരണകാരണം ഇതുവരെയും കണ്ടെത്തിയിട്ടില്ല.
അനസ്‌തേഷ്യ വിഭാഗം ഡോക്‌ടറായ രാജേഷ് ഗുപ്‌ത കൊവിഡ് രോഗികളെ പരിചരിക്കുന്നതിനാൽ കുടുംബത്തിൽ നിന്നകന്ന് ഹോട്ടലിലാണ് താമസിച്ചിരുന്നതെന്നും മരണകാരണം വ്യക്തമല്ലെന്നും നാഷണൽ ഹെൽത്ത് സർവീസ് ട്രസ്റ്റ് പറഞ്ഞു. കവിത, ചിത്രംവര, ഫോട്ടോഗ്രഫി, പാചകം, എന്നീ മേഖലകളിൽ വളരെ കഴിവുള്ളയാളാണ് ഗുപ്‌തയെന്ന് സഹപ്രവർത്തകർ പറഞ്ഞു. ജമ്മുവിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഗുപ്‌ത ഭാര്യക്കും, മകനുമൊപ്പമാണ് യുകെയിൽ താമസിച്ചിരുന്നത്.