ETV Bharat / international

'ബോധവത്കരണമുണ്ട്, പക്ഷേ പ്ലാസ്റ്റിക് കുറയുന്നില്ല'; യുക്തിസഹമായ ഇടപെടല്‍ വേണമെന്ന് പഠനം

author img

By

Published : Jul 4, 2021, 4:55 PM IST

പരിസ്ഥിതിയ്ക്ക് ദോഷം ചെയ്യുന്ന പ്ലാസ്റ്റിക്കിന്‍റെ പൂര്‍ണമായ നിര്‍മാര്‍ജനമാണ് വേണ്ടതെന്ന് പഠനം

Global plastic pollution  the rational policy response  Stockholm University  Matthew MacLeod  Global plastic pollution may be nearing irreversible tipping point  Current rates of plastic emissions globally may trigger effects  Plastic emissions  പ്ളാസ്റ്റിക് ഉപയോഗം  പ്ളാസ്റ്റിക് ബോധവത്കരണം  avoid plastic products  Global plastic pollution  പ്ളാസ്റ്റിക് പുനരുത്പാദനം  സയൻസ് ജേണല്‍  സ്വീഡനിലെ സ്റ്റോക്ക്ഹോം സർവകലാശാല  University of Stockholm, Sweden
'ബോധവത്കരണം നടക്കുന്നുണ്ട്, പക്ഷേ പ്ളാസ്റ്റിക് കുറയുന്നില്ല'; യുക്തിസഹമായ ഇടപെടല്‍ വേണമെന്ന് പഠനം

ലണ്ടൻ : പ്ലാസ്റ്റിക്കിന്‍റെ വന്‍തോതിലുള്ള പുറന്തള്ളല്‍ ആഗോളതലത്തില്‍ മനുഷ്യര്‍ക്ക് പരിഹരിക്കാനാവാത്ത പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് പഠനം. സയൻസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

പരിസ്ഥിതിയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഗണ്യമായി ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന്, സ്വീഡനിലെ സ്റ്റോക്ക്ഹോം സർവകലാശാലയില്‍ ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസർ മാത്യു മക്ലിയോഡ് പറയുന്നു.

'കാര്യമില്ല റീസൈക്ലിങ് കൊണ്ടുമാത്രം'

പ്ലാസ്റ്റിക്കിനെതിരായി യുക്തിസഹമായ പ്രതികരണമാണുണ്ടാവേണ്ടത്. ശാസ്ത്രജ്ഞരുടെയും മറ്റ് സംഘടനകളുടെയും ബോധവത്കരണത്തിന്‍റെ ഭാഗമായി പൊതുജനങ്ങളില്‍ പ്ലാസ്റ്റിക്കിനെതിരായ അവബോധം അടുത്തകാലങ്ങളിലായി വര്‍ധിച്ചിട്ടുണ്ട്.

ALSO READ: കൊവാക്സിൻ വാങ്ങിയതിൽ അഴിമതി; ബ്രസീലിയൻ പ്രസിഡന്‍റിനെതിരെ അന്വേഷണത്തിന് ഉത്തരവ്

എങ്കിലും, പ്ലാസ്റ്റിക്കിന്‍റെ ഉപഭോഗത്തില്‍ വര്‍ധനവാണ് കാണുന്നത്. റീസൈക്ലിങ്, ക്ളീനിങ് ടെക്നോളജികൾ എന്നിവ പ്ളാസ്റ്റിക് നിര്‍മാര്‍ജനത്തിന് സഹായിക്കുന്നുണ്ട്. എന്നാല്‍, അതുമാത്രം പോരെന്നും ഉത്പാദനമെന്ന വേരില്‍ നിന്നുതന്നെ അറുത്തുമാറ്റണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

'കയറ്റുമതി ചെയ്യേണ്ടത് നല്ല പ്ളാസ്റ്റിക് മാത്രം'

സാങ്കേതികമായി,പ്ലാസ്റ്റിക് പുനരുപയോഗത്തിന് നിരവധി പരിമിതികളുണ്ട്. നിരവധി രാജ്യങ്ങള്‍ അവരുടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലേക്ക് നിത്യോപയോഗ വസ്തുക്കളായും കളിപ്പാട്ടങ്ങളായും കയറ്റുമതി ചെയ്യുന്നു.

ഇത്തരത്തിലുള്ള മോശം പ്ലാസ്റ്റിക് കയറ്റുമതി ചെയ്യുന്നത് ഒഴിവാക്കേണ്ടതുണ്ട്. പുനരുപയോഗത്തിനായി നിര്‍മിക്കുന്ന പ്ലാസ്റ്റിക്കിന്‍റെ മൂല്യം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും പഠനം പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.