ETV Bharat / international

കൊവിഡ് വ്യാപിക്കുന്നു; മരണം 21000 കടന്നു - corona world news

468,905 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്‌ത ചൈനയില്‍ ഇന്നലെ ആറ് മരണം മാത്രമേ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളു.

കൊറോണ വാര്‍ത്തകള്‍  Global COVID-19 tracker  covid world latest news  corona world news  കൊവിഡ് വാര്‍ത്തകള്‍
നിയന്ത്രിക്കാനാകാതെ കൊവിഡ് വ്യാപനം ; മരണം ഇരുപത്തിയൊന്നായിരം കടന്നു
author img

By

Published : Mar 26, 2020, 7:59 AM IST

റോം: നൂറ്റാണ്ടിലെ മഹാമാരി കൊവിഡ് 19 ആഗോളതലത്തില്‍ പടര്‍ന്നുപിടിക്കുകയാണ്. ലോകത്താകെ മരണം ഇരുപത്തിയൊന്നായിരം കടന്നു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണ് ബുധനാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തത്. ഇന്നലെ മാത്രം 2306 പേരാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്. വൈറസ്‌ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 468,905 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 114,218 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്‌ത ചൈനയില്‍ ഇന്നലെ ആറ് മരണം മാത്രമേ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളു. ആകെ മരണസംഖ്യയുടെ പതിനാറ് ശതമാനമാണ് ഇന്നലത്തെ മരണസംഖ്യ. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണം. ഇന്നലെ മരിച്ച 683 പേരടക്കം ഇറ്റലിയില്‍ മരണസംഖ്യ ഏഴായിരം കടന്നു. 7503 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന സംശയം പ്രകടിപ്പിച്ച അമേരിക്കയിലെ മരണസംഖ്യ 944 ആയി. ഇതില്‍ 164 പേര്‍ ഇന്നലെ മരിച്ചവരാണ്. ഇന്നലെ മാത്രം പതിനൊന്നായിരം പുതിയ കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇറ്റലിക്ക് പിന്നാലെ വൈറസ്‌ ബാധ അതിവേഗം വ്യാപിക്കുന്ന സ്‌പെയിനില്‍ മരണസംഖ്യ 3647 ആയി. ഇന്നലെ 653 പേര്‍ മരിച്ചു. ബുധനാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌ത 143 മരണങ്ങളോടെ ഇറാനില്‍ ആകെ മരണസംഖ്യ രണ്ടായിരം കടന്നു. ഫ്രാന്‍സിലെ മരണനിരക്ക് 1331 ആയപ്പോള്‍ ബ്രിട്ടണിലെ മരണസംഖ്യ 465 ആയി ഉയര്‍ന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.