ബെർലിൻ: രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബുകൾ നിർവീര്യമാക്കുന്നതിനെ തുടർന്ന് ജർമനിയിൽ നിന്ന് ആയിരത്തോളം പേരെ ഒഴിപ്പിച്ചു. രണ്ട് ആശുപത്രികളിലെ ആളുകളെയാണ് അധികൃതർ ഇപ്പോൾ ഒഴിപ്പിച്ചിട്ടുള്ളത്. വീടുകളിൽ നിന്ന് മാറുന്നവർക്കായി സ്‌കൂളുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്.
പതിനാലായിരത്തോളം പേരാണ് പ്രദേശങ്ങൾ വിട്ടുപോകാൻ നിർബന്ധിതരായത്. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് 75 വർഷത്തിന് ശേഷവും പൊട്ടിത്തെറിക്കാത്ത ബോംബുകൾ ഭൂമിക്കടിയിലുണ്ട്. ഇവ നിർവീര്യമാക്കാനായി പലപ്പോഴും കൂട്ട ഒഴിപ്പിക്കലാണ് നടക്കാറുള്ളത്.