ബെർലിൻ: നോർവേയിലും ലക്‌സംബർഗിലും കണ്ടെത്തിയ ജനിതകമാറ്റം വന്ന പുതിയ കൊവിഡ് ജർമനിയിലും കണ്ടെത്തി. ജർമനിയിലെ ഹാലെയിൽ ഒരു പ്രാദേശിക ആശുപത്രി ജീവനക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ഇപ്പോൾ ക്വാറന്‍റൈനിലാണ്. ഇവരുടെ രോഗ ഉറവിടം ഇതുവരെയും വ്യക്തമല്ല. നോർവീജിയൻ അല്ലെങ്കിൽ ലക്‌സംബർജിയൻ എന്ന ഈ വൈറസിന് അതിതീവ്ര വ്യാപന ശേഷിയുണ്ട്.
2020ന്‍റെ അവസാനത്തിലാണ് ലക്‌സംബർഗിൽ ബി.1.1.6 എന്ന ജനിതകമാറ്റം വന്ന കൊവിഡ് ആദ്യമായി കണ്ടെത്തിയത്. ലോകമെമ്പാടും ജനിതകമാറ്റം വന്ന നിരവധി കൊവിഡ് വകഭേദങ്ങളാണ് കണ്ടെത്തിയത്. എന്നാൽ യുകെയിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ വൈറസുകൾ കൂടുതൽ അപകരകാരികളായത് ആരോഗ്യവിദഗ്‌ധരെ ആശങ്കയിലാക്കുന്നു.