ETV Bharat / international

പാക് അതിക്രമം : ബ്രിട്ടീഷ് പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിച്ച് ബലൂച്‌ വാദികള്‍

എഫ്ബിഎമ്മിന്‍റെ പ്രതിഷേധ പ്രകടനം, ജൂണ്‍ 26 അന്താരാഷ്ട്ര തലത്തില്‍ പീഡനത്തിനിരയായവര്‍ക്ക് വേണ്ടി മാറ്റി വച്ചതിന്‍റെ സ്‌മരണാര്‍ഥം.

ബലൂചിസ്ഥാന്‍ പ്രതിഷേധം ബ്രിട്ടീഷ് പാര്‍ലമെന്‍റ്  ബ്രിട്ടന്‍ പാര്‍ലമെന്‍റ് ബലൂചിസ്ഥാന്‍ പ്രതിഷേധം  ബലൂചിസ്ഥാന്‍ മുന്നേറ്റം പുതിയ വാര്‍ത്ത  ബലൂചിസ്ഥാന്‍ യുകെ  ബലൂചിസ്ഥാന്‍ എഫ്ബിഎം  free balochistan movement  free balochistan movement members  balochistan protest british parliament  british parliament balochistan news  ബലൂചിസ്ഥാന്‍ പുതിയ വാര്‍ത്ത  ബലൂചിസ്ഥാന്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റ് വാര്‍ത്ത
പാക് അതിക്രമം; ബ്രിട്ടീഷ് പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിച്ച് ബലൂച്‌ വാദികള്‍
author img

By

Published : Jun 27, 2021, 7:01 PM IST

ലണ്ടന്‍ : ബലൂചിസ്ഥാനിലെ പാകിസ്ഥാൻ അതിക്രമങ്ങൾക്കെതിരെ ബ്രിട്ടീഷ് പാർലമെന്‍റിന് മുന്നിൽ പ്രതിഷേധം. ബലൂചിസ്ഥാൻ സ്വതന്ത്ര മുന്നേറ്റത്തിലെ (എഫ്ബിഎം) അംഗങ്ങളാണ് ശനിയാഴ്‌ച പാര്‍ലമെന്‍റ് സ്ക്വയറില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.ഈ വര്‍ഷം മുതല്‍ ജൂണ്‍ 26 അന്താരാഷ്ട്ര തലത്തില്‍ പീഡനത്തിനിരയായവര്‍ക്ക് വേണ്ടി മാറ്റി വച്ചതിന്‍റെ സ്‌മരണാര്‍ഥമായിരുന്നു നടപടി.

'പാകിസ്ഥാന് ധനസഹായം നൽകുന്നത് നിർത്തുക', 'ബലൂചിസ്ഥാനെ സ്വതന്ത്രമാക്കുക', 'പാകിസ്ഥാനെ പിന്തുണയ്ക്കുന്നത് നിർത്തുക' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയര്‍ത്തിയായിരുന്നു പ്രതിഷേധ പ്രകടനം. ബലൂച് വാദികളും ബലൂചിസ്ഥാൻ സ്വതന്ത്ര മുന്നേറ്റത്തിലെ അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തു.

പാക് അതിക്രമങ്ങള്‍

ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. കുറ്റകൃത്യങ്ങളൊന്നും ചെയ്യാത്ത ബലൂചിസ്ഥാനിലെ ആയിരക്കണക്കിനാളുകളെ തട്ടിക്കൊണ്ടുപോയി പാകിസ്ഥാൻ നിയമവിരുദ്ധമായി തടഞ്ഞുവച്ചിരിക്കുകയാണെന്നും ബലൂച് ജനതയുടെ വംശഹത്യ തടയാൻ ജനാധിപത്യ രാജ്യങ്ങള്‍ സഹായിക്കണമെന്നും പ്രവർത്തകർ അഭ്യർഥിച്ചു.

ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തുന്ന അനധികൃത അധിനിവേശവും ബലൂച് ജനതയ്‌ക്കെതിരെയുള്ള ഭരണകൂട ക്രൂരതകളും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ബലൂച് പ്രസ്ഥാനം

പാകിസ്ഥാന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രവിശ്യയാണ് ബലൂചിസ്ഥാൻ. പാകിസ്ഥാന്‍റെ രൂപീകരണ കാലഘട്ടം മുതലേ ബലൂച് പ്രസ്ഥാനം നിലവിലുണ്ട്. പാകിസ്ഥാനിൽ നിന്ന് സ്വതന്ത്രരായി ഗ്രെയ്റ്റർ ബലൂചിസ്ഥാൻ എന്ന പേരിൽ പ്രവിശ്യയെ ഒരു പരമാധികാര രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.