ETV Bharat / international

രക്തം കട്ടപിടിക്കുന്നു; അസ്ട്രസെനെക്ക കൊവിഡ് വാക്‌സിനേഷന്‍ നിർത്തി ഫിൻലാന്‍റ്

author img

By

Published : Mar 20, 2021, 8:42 AM IST

വാക്‌സിന്‍റെ ഉപയോഗശേഷം രക്തം കട്ടപിടിച്ചതായി രണ്ട് കേസുകളാണ് ഫിൻലാന്‍റിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്

Finland suspends use of AstraZeneca COVID-19 vaccines after reporting cases of blood clots  രക്തം കട്ടപിടിക്കുന്നു; അസ്ട്ര സെനേക്ക വാക്സിനേഷൻ നിർത്തി ഫിൻലാന്‍റ്  അസ്ട്ര സെനേക്ക വാക്സിനേഷൻ നിർത്തി ഫിൻലാന്‍റ്  അസ്ട്ര സെനേക്ക  AstraZeneca  COVID-19  ആരോഗ്യ- ക്ഷേമ ഇൻസ്റ്റിറ്റ്യൂട്ട്  യൂറോപ്യൻ മെഡിസിൻ ഏജൻസി
രക്തം കട്ടപിടിക്കുന്നു; അസ്ട്ര സെനേക്ക വാക്സിനേഷൻ നിർത്തി ഫിൻലാന്‍റ്

ഹെൽസിങ്കി: വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം രക്തം കട്ടപിടിക്കുന്നത് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അസ്ട്രസെനെക്ക കൊവിഡ് വാക്‌സിനേഷന്‍റെ ഉപയോഗം ഫിൻലാന്‍റ് നിർത്തിവച്ചു. രക്തം കട്ടപിടിക്കുന്ന രണ്ട് കേസുകളാണ് ഇതുവരെ ഫിൻലാന്‍റിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ അസ്ട്രസെനെക്ക കൊവിഡ് വാക്‌സിന്‍ ഫലപ്രദവും സുരക്ഷിതവുമാണെന്ന് നേരത്തെ യൂറോപ്യൻ മെഡിസിൻ ഏജൻസി പറഞ്ഞിരുന്നു.

ഫിൻലന്‍റിലെ ആരോഗ്യ- ക്ഷേമ ഇൻസ്റ്റിറ്റ്യൂട്ട്(ടിഎച്ച്എൽ) ആണ് മുൻകരുതൽ എന്ന നിലയിൽ വാക്‌സിന്‍റെ ഉപയോഗം നിർത്തിവച്ചത്. സ്വീഡൻ, നോർവെ, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾ നേരത്തെ തന്നെ വാക്‌സിന്‍റെ ഉപയോഗം നിർത്തിവച്ചിരുന്നു. എന്നാൽ മറ്റു രാജ്യങ്ങൾ വാക്‌സിന്‍ ഉപയോഗം തുടരും. അസ്ട്രസെനെക്ക കൊവിഡ് വാക്‌സിന്‍ ഉപയോഗിച്ചതു മൂലം രക്തം കട്ടപിടിച്ചതിന് തെളിവില്ല എന്നും എന്നിരുന്നാലും വാക്‌സിന്‍ സ്വീകരിച്ചവർ ശ്രദ്ധ ചെലുത്തണമെന്നും രക്തം കട്ടപിടിക്കുന്നതിന്‍റെ ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടന്ന് ചികിത്സ തേടണമെന്നും യൂറോപ്യൻ മെഡിസിൻ ഏജൻസി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.