ETV Bharat / international

റഷ്യയുടെ സൈനിക നടപടി: അപലപിച്ച് യുറോപ്യൻ യൂണിയൻ - റഷ്യ-യുക്രൈൻ പ്രതിസന്ധി

യുക്രൈനിലെ ജനങ്ങൾക്കൊപ്പമാണ് യൂറോപ്യൻ യൂണിയൻ എന്ന് ഉർസുല വോൺ ഡെർ ലെയ്ൻ.

EU chief condemned Russia's military operations in Ukraine  Russia attack Ukraine  Russia Ukraine Crisis  russia declares war on ukraine  EU condemned Russia actions  റഷ്യയുടെ സൈനിക നടപടി  റഷ്യ-യുക്രൈൻ യുദ്ധം  റഷ്യ-യുക്രൈൻ പ്രതിസന്ധി  റഷ്യയുടെ നടപടിയിൽ അപലപിച്ച് ഇയു
റഷ്യയുടെ നടപടികൾ അപലപിച്ച് യുറോപ്യൻ യൂണിയൻ മേധാവി
author img

By

Published : Feb 24, 2022, 1:41 PM IST

ബ്രസ്സല്‍സ്: യുക്രൈനിൽ റഷ്യയുടെ സൈനിക നടപടിയെ ശക്തമായി അപലപിച്ച് യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ. നീതികരിക്കാനാവാത്ത ആക്രമണമാണ് യുക്രൈനിൽ റഷ്യ നടത്തിയതെന്നും ആക്രമണത്തിന്‍റെ പൂർണ ഉത്തരവാദി റഷ്യയാണെന്നും യുറോപ്യൻ യൂണിയൻ നിലപാട് വ്യക്തമാക്കി.

യുറോപ്യൻ യൂണിയനിന്‍റെ ചിന്ത എപ്പോഴും യുക്രൈനിനൊപ്പം ആകുമെന്നും ജീവഭയത്തിൽ കഴിയുന്ന അവിടത്തെ സാധാരണക്കാരായ ജനങ്ങൾക്കൊപ്പമാണെന്നും ഇയു മേധാവി പ്രതികരിച്ചു. നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗും റഷ്യയുടെ നടപടികളെ അപലപിച്ച് രംഗത്തെത്തി. മോസ്കോയുടെ ഡോൺബാസ് പ്രവേശനം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. യൂറോ അത്‌ലാന്‍റിക് സുരക്ഷക്ക് ഇത് ഭീഷണിയാണെന്നും നാറ്റോ സഖ്യം കൂടിക്കാഴ്‌ച നടത്തുമെന്ന് നാറ്റോ മേധാവി ട്വിറ്ററിൽ അറിയിച്ചു.

ഡോൺബാസിൽ റഷ്യ മിലിട്ടറി ആക്രമണം ആരംഭിച്ചെന്നും ജനങ്ങളോട് സംയമനം പാലിക്കണമെന്നും യുക്രൈൻ പ്രസിഡന്‍റ് വോളോഡൈമർ സെലൻസ്‌കി വീഡിയോ സന്ദേശത്തിലൂടെ വ്യാഴാഴ്‌ച വ്യക്തമാക്കിയിരുന്നു. ഇതിനകം യുഎസ്‌ പ്രസിഡന്‍റ് ജോ ബൈഡനുമായി യുക്രൈൻ പ്രസിഡന്‍റ് ആശയവിനിമയം നടത്തിയിട്ടുണ്ട്. സുരക്ഷ മുന്നിൽക്കണ്ട് യുക്രൈൻ വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

ഇന്ത്യൻ സമയം 8.30ഓടെയാണ് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമർ പുടിൻ സൈനിക നീക്കത്തിന് ഉത്തരവിട്ടത്. യുദ്ധം പ്രഖ്യാപിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ യൂക്രൈൻ തലസ്ഥാനമായ കീവിലെ ആറ് ഇടത്ത് വ്യോമാക്രമണം തുടങ്ങിയിരുന്നു. യുക്രൈനിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യോമാക്രമണം ആരംഭിച്ചു.

READ MORE: യുക്രൈൻ - റഷ്യ യുദ്ധം; ഉത്തരവാദി റഷ്യ മാത്രമെന്ന് ജോ ബൈഡൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.