ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ ഭൂചലനത്തിൽ രണ്ട് മരണം. 20 പേർക്ക് പരിക്കേറ്റു. റിക്‌ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ചലനത്തിൽ അയൽ രാജ്യങ്ങളായ മലേഷ്യയിലും സിംഗപ്പൂരിലേയും കെട്ടിടങ്ങള്‍ക്കും തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. ഭൂചലത്തിന്‍റെ പശ്ചാത്തലത്തിൽ വെസ്റ്റ് പസമാൻ ജില്ലയിൽ ഉരുള്‍പ്പൊട്ടലുണ്ടായി.
പ്രദേശത്തെ വീടുകള്‍ക്കും, ഓഫിസുകള്‍ക്കുമുള്‍പ്പടെ നിരവധി തകരാറുകള്‍ സംഭവിച്ചതായാണ് റിപ്പോർട്ടുകള്‍. മേഖലയിലെ നാശനഷ്‌ടങ്ങള്‍ അധികൃതർ വിലയിരുത്തി വരികയാണ്. അതേസമയം സുനാമി സാധ്യത ഇല്ലന്ന് ജിയോഫിസിക്കൽ ഏജൻസി മേധാവി വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ ചെർണോബിൽ ആണവനിലയം പിടിച്ചെടുത്ത് റഷ്യ, ചെറുത്ത് നിൽപ്പ് തുടർന്ന് യുക്രൈൻ