ETV Bharat / international

ഫ്ലോയിഡ് അനുകൂല പ്രകടനം; ലണ്ടനിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി - ലണ്ടൻ പ്രതിഷേധം

പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ശക്തമായ പൊലീസ് സന്നാഹത്തെ വിന്യസിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ കാര്യാലയത്തിന് സമീപമാണ് പ്രതിഷേധം നടന്നത്.

Black lives Matter  protest in London  US embassy  ജോർജ് ഫ്ലോയിഡിന്‍റെ മരണം  ലണ്ടൻ പ്രതിഷേധം  യുഎസ് എംബസി
ജോർജ് ഫ്ലോയിഡിന്‍റെ മരണം; ലണ്ടനിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി
author img

By

Published : Jun 8, 2020, 2:05 PM IST

ലണ്ടൻ: ലണ്ടനിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ കാര്യാലയത്തിന് സമീപമാണ് ജോര്‍ജ് ഫ്ളോയിഡിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധം നടന്നത്. വൈറ്റ് ഹാളിന് സമീപത്ത് നടന്ന പ്രകടനത്തിൽ പ്രതിഷേധക്കാർ പൊലീസിന് നേരെ വസ്‌തുക്കൾ വലിച്ചെറിഞ്ഞു. അമേരിക്കൻ എംബസിക്ക് മുന്നിലും ഞായറാഴ്‌ച പ്രതിഷേധം നടന്നു. ലണ്ടൻ തെരുവുകളിൽ ശനിയാഴ്‌ചയും കടുത്ത പ്രതിഷേധമാണ് നടന്നത്. പ്രതിഷേധക്കാർ കിംഗ് ചാൾസ് സ്ട്രീറ്റിലേക്കും, സെന്‍റ് ജെയിംസസ് പാർക്കിലേക്കും പ്രവേശിക്കുന്നത് തടയാൻ ശക്തമായ പൊലീസ് സന്നാഹത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.