കീവ്: യുക്രൈനിൻ സൈബര്‍ ആക്രമണം. സൈന്യം, പ്രതിരോധം, സാംസ്കാരികം, പ്രധാനപ്പെട്ട ബാങ്കുകള്‍ എന്നിവയുടെ വെബ്സൈറ്റുകള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായി. പത്ത് വെബ്സൈറ്റുകളാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. റഷ്യയിലേക്കാണ് യുക്രൈൻ അധികൃതര്‍ സൂചന നല്‍കുന്നത്. യുക്രൈനുമായി യുദ്ധത്തിലേക്ക് കടക്കില്ലെന്ന് റഷ്യ ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ സൈബര്‍ ആക്രമണം റഷ്യ - യുക്രൈൻ യുദ്ധ സാധ്യത വീണ്ടും വര്‍ധിപ്പിച്ചു.
സൈബര്‍ ആക്രമണത്തിന് ഇരയായ വൈബ്സൈറ്റുകളിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല. കൂടുതല്‍ ഗുരുതരമായ സൈബര്‍ ആക്രമണത്തിന് മുന്നോടിയായുള്ള ഒരു പുകമറയാണോ ഇതെന്ന സംശയമാണ് ഉക്രൈൻ അധികൃതര്‍ക്കുള്ളത്. തകരാറിലായ വെബ്സൈറ്റുകളുടെ സേവനം പുനഃസ്ഥാപിക്കാനായി ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുകയാണെന്ന് ഉക്രൈൻ അധികൃതര്‍ അറിയിച്ചു.
സൈബര്‍ ആക്രമണം നടന്ന ബാങ്കുകളുടെ ഓണ്‍ലൈന്‍ പേയ്‌മെന്‍റ് സംവിധാനം തകരാറിലായി. എന്നാല്‍ ബാങ്കുകളിലെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സൈന്യത്തിന്‍റെ വിവരകൈമാറ്റ സംവിധാനങ്ങള്‍ക്കും സൈബര്‍ ആക്രമണത്തില്‍ തകരാര്‍ സംഭവിച്ചിട്ടില്ല.
ALSO READ: "അധിനിവേശ സാധ്യത ഇപ്പോഴുമുണ്ട്": റഷ്യ സൈന്യത്തെ പിൻവലിച്ചിട്ടില്ലെന്ന് ബൈഡൻ