റോം (ഇറ്റലി) : ദിവസം ആയിരക്കണക്കിന് ജീവനുകള്‍ കവര്‍ന്നെടുത്ത് ലോകരാജ്യങ്ങളില്‍ വ്യാപിക്കുകയാണ് നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കൊവിഡ് 19. ആഗോളതലത്തില്‍ 11,355 പേരാണ് മരണപ്പെട്ടിരിക്കുന്നത്. ചൈനയില്‍ നിന്നാരംഭിച്ച വൈറസ് വ്യാപനം ഇപ്പോള്‍ സംഹാരതാണ്ഡവമാടുന്നത് ഇറ്റലിയിലാണ്. 627 ജീവനുകളാണ് വെള്ളിയാഴ്‌ച മാത്രം ഇറ്റലിയില്‍ നിന്ന് വൈറസ് കവര്‍ന്നെടുത്തത്. കൊവിഡ് ബാധയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. ആകെ മരണം 4,032. രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്‌ത ചൈനയിലേക്കാള്‍ കൂടുതല്‍ മരണം ഇന്ന് ഇറ്റലിയിലാണ്. രാജ്യം പൂര്‍ണമായും നിശ്ചലമായിരിക്കുകയാണ്. അയല്‍ രാജ്യത്തെ സാഹചര്യം മുന്നില്‍ കണ്ട് കര്‍ശന നടപടികളാണ് ബ്രിട്ടണില്‍ നടപ്പിലാക്കുന്നത്. രാജ്യത്തെ എല്ലാ പൊതു - സ്വകാര്യ സ്ഥാപനങ്ങളും അടച്ചുപൂട്ടാനാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്ത് മരണസംഖ്യ 177ല്‍ എത്തിനില്‍ക്കുകയാണ്. സ്‌പെയിനിലും അതിവേഗമാണ് വൈറസ് വ്യാപിക്കുന്നത്. വെള്ളിയാഴ്‌ച രാജ്യത്തുണ്ടായ 262 മരണങ്ങളോടെ ആകെ മരണസംഖ്യ ആയിരം കടന്ന നാലാമത്തെ രാജ്യമായി സ്‌പെയിൻ. 1093 ജീവനുകളാണ് സ്‌പെയിനില്‍ കൊവിഡ് 19 കവര്‍ന്നെടുത്തത്. ഇറാനിലെ സ്ഥിതിയും പരിതാപകരമാണ് 149 പേര്‍ ഇന്നലെ മരിച്ചതോടെ ആകെ മരണ സംഖ്യ 1433ലെത്തി. ഫ്രാന്‍സാണ് രൂക്ഷ പ്രതിസന്ധി നേരിടുന്ന മറ്റൊരു രാജ്യം 450 പേരാണ് വൈറസ് ബാധയില്‍ ഫ്രാന്‍സില്‍ മരിച്ചത്. ഇതില്‍ 78 മരണം ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌തതാണ്. നെതര്‍ലന്‍ഡ്‌സിലും മരണം നൂറ് കടന്നു. അമേരിക്കയില്‍ മരണം 237 ആയി. ഇസ്രായേലിലും, സൈബീരയയിലും വൈറസ് ബാധയിലെ ആദ്യ മരണങ്ങള്‍ വെള്ളിയാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തു.
പടര്‍ന്നു പിടിച്ച് കൊവിഡ് 19; ആഗോളമരണസംഖ്യ പതിനൊന്നായിരം കടന്നു - കൊവിഡ് ലോകവാര്‍ത്തകള്‍
ഇസ്രായേലിലും, സൈബീരയയിലും വൈറസ് ബാധയിലെ ആദ്യ മരണങ്ങള്‍ വെള്ളിയാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തു. ഇറ്റലിയില്‍ ഇന്നലെ മാത്രം 627 പേര്‍ മരിച്ചു.