ETV Bharat / international

യുക്രൈൻ നഗരങ്ങളില്‍ ഉപരോധം: റഷ്യന്‍ ആക്രമണം കനക്കുന്നു - ഉക്രൈനില്‍ റഷ്യന്‍ ആക്രമണം കനക്കുന്നു

യുദ്ധക്കെടുതി രൂക്ഷമാകുന്നതിന് മുമ്പ് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

Sanjib Kr Baruah  Russia-Ukraine war  Kharkiv shelling  ഉക്രൈനില്‍ റഷ്യന്‍ ആക്രമണം കനക്കുന്നു  യുക്രൈന്‍ നഗരങ്ങളില്‍ റഷ്യന്‍ ഉപരോധം
നഗങ്ങളില്‍ ഉപരോധം: യുക്രൈനില്‍ റഷ്യന്‍ ആക്രമണം കനക്കുന്നു
author img

By

Published : Mar 1, 2022, 9:15 PM IST

റഷ്യ - യുക്രൈന്‍ യുദ്ധത്തിന്‍റെ അനന്തര ഫലങ്ങള്‍ മറ്റ് രാജ്യങ്ങളെ പോലെ ഇന്ത്യയിലും കനത്ത ഭീതിയാണ് പടര്‍ത്തുന്നത്. നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളും സ്ഥിര താമസക്കാരുമായ ഇന്ത്യക്കാര്‍ യുക്രൈനില്‍ ഉണ്ടെന്നതാണ് രാജ്യം നേരിടുന്ന വലിയ വെല്ലുവിളി. യുദ്ധക്കെടുതി രൂക്ഷമാകുന്നതിന് മുമ്പ് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

കീവില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ ലഭ്യമായ എല്ലാ മാര്‍ഗവും ഉപയോഗിച്ച് നഗരം വിട്ടു പോകണമെന്ന ഇന്ത്യ തങ്ങളുടെ പൗരന്മാരോട് ചൊവ്വാഴ്ച ആവശ്യപ്പെട്ടു. കീവില്‍ റഷ്യ കൂടുതല്‍ പ്രതിരോധം ഏര്‍പ്പെടുത്തുമെന്നും അതിന് മുമ്പ് സുരക്ഷിതരാകണമെന്നുമാണ് സര്‍ക്കാര്‍ പൗരന്മാരോട് ആവശ്യപ്പെടുന്നത്.

റഷ്യ കീവില്‍ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ അത് ലോക യുദ്ധ ചരിത്രത്തില്‍ തന്നെ മറ്റൊരു വലിയ സൈനിക മുന്നേറ്റമായിരിക്കുമെന്നാണ് വിലയിരുത്തല്‍. രണ്ടാം ലോക മഹായുദ്ധ സമയത്ത് റഷ്യക്കെതിരെ നടന്ന ഓപ്പറേഷൻ ബാർബറോസ എന്ന് പേരിട്ട ജര്‍മന്‍ ആക്രമണത്തില്‍ 700,000-ത്തിലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.

Also Read: LIVE Updates | ഖാർകീവിൽ വ്യോമാക്രമണം രൂക്ഷം; 40 ലക്ഷം പേർ അഭയാർഥികളാകുമെന്ന് യു.എൻ

ഇതിന് സമാനമായി യുക്രൈനില്‍ സംഭവിക്കാമെന്ന ഭീതിയാണ് പരക്കുന്നത്. റഷ്യൻ സൈനിക ചരിത്രത്തിലെ ഏറ്റവും വിനാശകരമായ സംഭവങ്ങളിൽ ഒന്നായിരുന്നു ഇത്.

ഇതിന് സമാനമായ സംഭവങ്ങളാണ് നിലവില്‍ യുക്രൈനിലും സംഭവിക്കുന്നത്. ചൊവ്വാഴ്ച ഒഖ്തിർക്ക നഗരത്തിൽ റഷ്യൻ ഇസ്‌കന്ദർ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 70 യുക്രൈന്‍ സൈനികരെങ്കിലും കൊല്ലപ്പെട്ടു. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിലെ സർക്കാർ ആസ്ഥാനത്തിന് നേരെ നടന്ന മറ്റൊരു മിസൈൽ ആക്രമണത്തിൽ 11 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടു. ഇതില്‍ ഒരാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയാണെന്നതും രാജ്യത്തിന് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

യുദ്ധത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ സൈനിക കേന്ദ്രങ്ങളെയാണ് റഷ്യ ലക്ഷ്യം വച്ചത്. അതിനാല്‍ തന്നെ സൈന്യത്തിന്‍റെ വിന്യാസം അടക്കം യുക്രൈന് വലിയ പ്രതിസന്ധിയുണ്ടായി. ഇതോടെ കിഴക്ക്, തെക്ക്, വടക്കൻ അതിർത്തികളിൽ നിന്നുള്ള റഷ്യന്‍ സൈനിക മുന്നേറ്റത്തിന്‍റെ വേഗം കൂടി. എന്നാല്‍ അടുത്ത ഘട്ടത്തില്‍ സൈനിക നീക്കം നഗരങ്ങളിലേക്ക് ആയതോടെ നീക്കങ്ങളുടെ വേഗം കുറഞ്ഞിട്ടുണ്ട്.

Also Read: യുക്രൈനിലെ ഇന്ത്യൻ എംബസി നിഷ്ക്രിയമെന്ന് കൊല്ലപ്പെട്ട നവീനിന്‍റെ അച്ഛൻ

കഴിഞ്ഞ വ്യാഴാഴ്ച (24.02.2022) ആരംഭിച്ച സൈനിക നടപടിയില്‍ റഷ്യ കാര്യമായ മാറ്റങ്ങള്‍ ഇപ്പോള്‍ വരുത്തിയിട്ടുണ്ട്. ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളിലും കാര്യമായ ആക്രമണം നടത്താതെയാണ് നിലവില്‍ റഷ്യന്‍ സൈന്യം നീങ്ങുന്നത്. എന്നാല്‍ കര വ്യോമ സേനയെ ഉപയോഗിച്ചും കൂടുതല്‍ യുദ്ധ വാഹനങ്ങള്‍ ഉപയോഗിച്ചും ബ്ലിറ്റ്സ്ക്രീഗ് യുദ്ധ രീതിയില്‍ റഷ്യന്‍ സൈന്യം യുക്രൈന്‍റെ എല്ലാ പ്രതിരോധങ്ങളും തകര്‍ക്കുകയാണ്.

റഷ്യൻ പീരങ്കികൾ ഉപയോഗിച്ച് നഗരങ്ങളിലും നഗര കേന്ദ്രങ്ങളിലും വൻതോതിലുള്ള ബോംബാക്രമണവും വ്യോമാക്രമണവും ഈ ഘട്ടത്തില്‍ റഷ്യന്‍ സൈന്യം ശക്തമാക്കി. ഖാർകീവ്, ഒഖ്തിർക എന്നിവിടങ്ങളില്‍ ഇതിന്‍റെ ഉദാഹരണമാണ് കണ്ടത്.

64 കി.മീ (40 മൈൽ) നീളമുള്ള ഒരു റഷ്യൻ സൈനിക വാഹനവ്യൂഹം കീവിന്‍റെ വടക്ക് ഭാഗത്ത് 25 കി.മീ അകലെ സ്ഥിതി ചെയ്യുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇത് കീവിന്‍റെ പതനം ഏറെകുറെ ഉറപ്പിക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

റഷ്യക്കാരെ സഹായിക്കാൻ സേനയെ അയക്കാൻ സാധ്യതയുള്ള ബലൂറൂസിന്‍റെ പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയ്‌ക്കൊപ്പം ചേര്‍ന്ന് ഈ മേഖലയില്‍ സൈനിക നീക്കം ശക്തിപ്പെടുത്താനാണ് റഷ്യ ശ്രമിക്കുന്നത്. ഇരു രാജ്യങ്ങളും ഒരു മുന്നണിയായി മാറിയെന്നും റിപ്പോര്‍ട്ടുണ്ട്.

തോക്കെടുത്ത് സിവിലിയന്‍സ്

അതിനിടെ യുക്രൈന്‍ സൈന്യം വിതരണം ചെയ്ത ആയുധങ്ങളുമായി നിരവധി സാധാരണക്കാരാണ് റഷ്യക്കെതിരെ തെരുവില്‍ ഇറങ്ങുന്നത്. തികഞ്ഞ ആവേശത്തോടെയാണ് ജനം ഇത് ഏറ്റെടുത്തത് എന്നത് മറ്റൊരു കാര്യം.

എന്നാല്‍ ഈ നീക്കം തടയാനായി നഗരങ്ങളില്‍ വൈദ്യുതി, വെള്ളം, ഭക്ഷണം, ഇന്ധന ഡിപ്പോകൾ തുടങ്ങിയ അവശ്യ സേവനങ്ങളിലടക്കം നിയന്ത്രണം വരുത്തുകയാണ് റഷ്യ. 80,000-ത്തിലധികം ആയുധങ്ങൾ സിവിലിയൻമാർ പിടിച്ചെടുത്തു എന്നാണ് യുക്രൈനിയന്‍ കമാൻഡർമാര്‍ അറിയിക്കുന്നത്.

പിന്തുണച്ച് നാറ്റോ

അതിനിടെ യുഎസ് നേതൃത്വത്തിലുള്ള നാറ്റോയും മറ്റ് രാജ്യങ്ങളും സൈനിക, ലോജിസ്റ്റിക് പിന്തുണ ഉക്രൈന് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് വരും ദിവസങ്ങളിലേക്ക് ആക്രമണങ്ങള്‍ നീട്ടുന്നതിനാകും സഹായിക്കുകയെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍ റഷ്യക്കാര്‍ യുദ്ധത്തിന് വേഗത്തില്‍ അന്ത്യം കണ്ടെത്തണം എന്ന് ആഗ്രഹിക്കുന്നുണ്ട്.

കൈവില്‍ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്കി സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുമ്പില്‍ അടിയറവും പറയും എന്നാണ് റഷ്യയുടെ പ്രതീക്ഷ. അതിനിടെ, ബെലോറസ്-ഉക്രെയ്ൻ അതിർത്തിയിൽ റഷ്യയും യുക്രൈനിയൻ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചകളില്‍ ഒരു നേട്ടവും ഉണ്ടാക്കിയില്ല.

നിലപാട് കടുപ്പിച്ച് സെലെന്‍സ്കി

എന്നിരുന്നാലും അടുത്ത റൗണ്ട് ചർച്ചകൾക്കുള്ള ആലോചനകൾ പ്രതിനിധികൾ നടത്തുന്നുണ്ട്. യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള ഔദ്യോഗിക അഭ്യർത്ഥനയോടെ ഉക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കിയും തന്റെ നിലപാടും കടുപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.