ETV Bharat / international

ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനങ്ങള്‍ കെയ്റോയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി - ഈജിപ്ത്

സുരക്ഷാപ്രശ്‌നങ്ങളാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് വക്താവ്.

എയര്‍വേയ്സ്
author img

By

Published : Jul 21, 2019, 8:20 AM IST

ഈജിപ്ത് തലസ്ഥാനമായ കെയ്റോയിലേക്കുള്ള സര്‍വീസുകള്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് റദ്ദാക്കി. ഒരാഴ്ചത്തേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. സുരക്ഷാ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് വ്യക്തമാക്കിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷക്കാണ് മുന്‍ഗണന നല്‍കുന്നത്. സുരക്ഷിതമല്ലെങ്കില്‍ സര്‍വീസ് നടത്തില്ലെന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് വ്യക്തമാക്കി. ലോകത്തെ എല്ലാ വിമാനത്താവളങ്ങളുടെയും സുരക്ഷ പരിശോധിച്ച് വരികയാണെന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് വക്താവ് പറഞ്ഞു.

Intro:Body:

ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനങ്ങള്‍ കെയ്റോയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി

ഈജിപ്ത് തലസ്ഥാനമായ കെയ്റോയിലേക്കുള്ള സര്‍വീസുകള്‍ ബ്രിട്ടീഷ് എയര്‍വേയ്സ് റദ്ദാക്കി. ഒരാഴ്ചത്തേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. സുരക്ഷാ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് ബ്രിട്ടീഷ് എയര്‍വേയ്സ് വ്യക്തമാക്കിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷക്കാണ് മുന്‍ഗണന നല്‍കുന്നത്. സുരക്ഷിതമല്ലെങ്കില്‍ സര്‍വീസ് നടത്തില്ലെന്നും ബ്രിട്ടീഷ് എയര്‍വേയ്സ് വ്യക്തമാക്കി. ലോകത്തെ എല്ലാ വിമാനത്താവളങ്ങളുടെയും സുരക്ഷ പരിശോധിച്ച് വരികയാണെന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് വക്താവ് പറഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.