ETV Bharat / international

ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി - പ്രധാനമന്ത്രി

വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെയാണ് ബോറിസ് ജോണ്‍സണ്‍ തോല്‍പിച്ചത്

ബോറിസ് ജോണ്‍സണ്‍
author img

By

Published : Jul 23, 2019, 5:59 PM IST

ലണ്ടന്‍: ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രിയായും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായും ബ്രക്സിറ്റ് ക്യാംപെയിനിന്‍റെ മുഖമായ ബോറിസ് ജോണ്‍സണ്‍ തെരഞ്ഞെടുക്കപ്പെട്ടു. തെരേസ മേയുടെ രാജിക്ക് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെയാണ് ബോറിസ് ജോണ്‍സണ്‍ തോല്‍പ്പിച്ചത്. അദ്ദേഹം നാളെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും.

ലണ്ടന്‍ മുന്‍ മേയറും വിദേശകാര്യ സെക്രട്ടറിയുമായ ജോണ്‍സണ് 66 ശതമാനം വോട്ട് ലഭിച്ചു. 92,153 വോട്ടുമായി ജോണ്‍സണ്‍ ഒന്നാമതെത്തിയപ്പോള്‍ ജെറമി ഹണ്ടിന് 46,656 വോട്ടു മാത്രമാണ് നേടാനായത്. കടുത്ത ബ്രക്സിറ്റ് അനുകൂലിയായ ജോണ്‍സണിന്‍റെ ജയം അഭിപ്രായവോട്ടെടുപ്പുകളില്‍ വ്യക്തമായിരുന്നു. ബ്രക്സിറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുന:സംഘടിപ്പിക്കുമെന്നും ജോണ്‍സണ്‍ വ്യക്തമാക്കിയിരുന്നു.

കരാറോടെയോ അല്ലാതെയോ ഒക്ടോബര്‍ 31നകം ബ്രക്സിറ്റ് നടപ്പാക്കണമെന്ന ജോണ്‍സണിന്‍റെ നിലപാടിനോട് പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ജോണ്‍സണ്‍ തലപ്പത്ത് എത്തിയാല്‍ രാജിവക്കുമെന്ന് മന്ത്രിമാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സ്വന്തം പാര്‍ട്ടിയിലെ വിമര്‍ശനങ്ങള്‍ക്കൊപ്പം നിലവില്‍ ബ്രിട്ടനെ പ്രതിസന്ധിയിലാക്കിയ എണ്ണക്കപ്പല്‍ വിഷയവും തീവ്ര വലതുപക്ഷക്കാരനായ ബോറിസ് ജോണ്‍സണ് വെല്ലുവിളിയാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.