ETV Bharat / international

ഇന്ത്യൻ വംശജനായ ഷെഫിനെ വിവാഹം കഴിച്ച ഓസ്ട്രിയൻ രാജകുമാരി അന്തരിച്ചു

author img

By

Published : May 15, 2020, 1:04 PM IST

2017 ഏപ്രിലിൽ വിവാഹിതയായ മരിയ കുടുംബത്തിനൊപ്പം ഹൂസ്റ്റണിലാണ് താമസിച്ചിരുന്നത്.

princess maria galitzine dies  princess maria galitzine death  austria princess marries Indian  austria princess marries indian chef rishi roop singh  ഓസ്ട്രിയൻ രാജകുമാരി  മരിയ ഗാലിറ്റ്‌സിൻ  ഇന്ത്യൻ വംശജനായ ഷെഫ്  ഷെഫിനെ വിവാഹം കഴിച്ച രാജകുമാരി  ഓസ്ട്രിയൻ രാജകുമാരി അന്തരിച്ചു
ഇന്ത്യൻ വംശജനായ ഷെഫിനെ വിവാഹം കഴിച്ച ഓസ്ട്രിയൻ രാജകുമാരി അന്തരിച്ചു

ടെക്‌സസ്: ഇന്ത്യൻ വംശജനായ ഷെഫിനെ വിവാഹം കഴിച്ച ഓസ്ട്രിയൻ രാജകുമാരി മരിയ ഗാലിറ്റ്‌സിൻ (31) അന്തരിച്ചു. പെട്ടെന്നുണ്ടായ കാര്‍ഡിയാക് അനൂറിസത്തെ തുടര്‍ന്ന് മെയ് നാലിന് ഹൂസ്റ്റണിലാണിലായിരുന്നു അന്ത്യമെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു. ഇന്ത്യന്‍ വംശജനായ ഷെഫ് റിഷി റൂപ്പ് സിങ്ങാണ് ഭര്‍ത്താവ്. 2017 ഏപ്രിലിൽ വിവാഹിതയായ മരിയ കുടുംബത്തിനൊപ്പം ഹൂസ്റ്റണിലാണ് താമസിച്ചിരുന്നത്. ദമ്പതികൾക്ക് മാക്‌സിം എന്ന രണ്ട് വയസുകാരനായ മകനുണ്ട്. മരിയ ഹൂസ്റ്റണില്‍ ഇന്‍റീരിയര്‍ ഡിസൈനറായിരുന്നു. റിഷി സിങ് എക്‌സിക്യൂട്ടീവ് ഷെഫാണ്.

മരിയഅന്ന രാജകുമാരിയുടേയും പിയോട്ടര്‍ ഗാലിറ്റ്‌സിന്‍ രാജകുമാരന്‍റേയും മകളാണ് മരിയ ഗാലിറ്റ്‌സിൻ. ഇവരുടെ മൃതദേഹം ഹൂസ്റ്റണിലെ ഫോറസ്റ്റ് പാർക്ക് വെസ്റ്റ്ഹൈമർ സെമിത്തേരിയിൽ സംസ്‌കരിച്ചു. മരിയക്ക് സെനിയ ഗാലിറ്റ്സിൻ ഡി മാട്ട, ടാറ്റിയാന ഗാലിറ്റ്സിൻ സിയറ, അലക്സാണ്ട്ര രാജകുമാരി എന്നിങ്ങനെ മൂന്ന് സഹോദരിമാരും ദിമിത്രി, ഇയോൺ എന്നിങ്ങനെ രണ്ട് സഹോദരന്മാരുമുണ്ട്.

മാതാവായ മരിയഅന്ന രാജകുമാരി ഓസ്ട്രിയന്‍ അതിരൂപതയിലാണ് ജനിച്ചത്. പിതാവ് പിയോട്ടർ ഗാലിറ്റ്‌സിൻ റഷ്യൻ പ്രഭുവായിരുന്നു. ഓസ്ട്രിയയിലെ അതിരൂപത റുഡോൾഫ് ആയിരുന്നു മരിയയുടെ മുത്തച്ഛൻ. 1988ല്‍ ലക്‌സംബര്‍ഗില്‍ ജനിച്ച മരിയ അഞ്ചാം വയസില്‍ റഷ്യയിലേക്ക് മാറുകയായിരുന്നു. ബിരുദ പഠനത്തിന് ശേഷമാണ് ബെല്‍ജിയത്തില്‍ ആര്‍ട്ട് ആന്‍റ് ഡിസൈനില്‍ ബിരുദാനന്തര പഠനത്തിന് എത്തുന്നത്. മരിയ രാജകുമാരി ബ്രസൽസ്, ചിക്കാഗോ, ഇല്ലിനോയിസ്, ഹൂസ്റ്റൺ എന്നിവിടങ്ങളില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.