മെൽബൺ: ഓസ്‌ട്രേലിയയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 4800 ആയി. ബുധനാഴ്ച ഒരാൾ കൂടി മരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ന്യൂ സൗത്ത് വെയിൽസിൽ ഒരു ലക്ഷത്തിലധികം പേരെ പരിശോധനയ്ക്ക് വിധേയരാക്കി. രാജ്യത്ത് പ്രവേശിക്കുന്ന എല്ലാ വിദേശ യാത്രക്കാർക്കും നിർബന്ധിത ക്വാറന്‍റൈൻ ഏർപ്പെടുത്തിയിട്ടുണ്ട്.
ലോകത്തെ ബാധിച്ചിരിക്കുന്ന പ്രതിസന്ധി 18 മാസം നീണ്ടുനിൽക്കുമെന്നും വാക്‌സിൻ ഇല്ലാതെ ഈ വൈറസിനെ ഇല്ലാതാക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും ഓസ്‌ട്രേലിയന്‍ മെഡിക്കൽ ഓഫീസർ പോൾ ബുധനാഴ്ച പറഞ്ഞു. ശാസ്ത്രജ്ഞർ വാക്‌സിൻ കണ്ടെത്തുന്നതിനായി കഠിനമായി പരിശ്രമിക്കുകയാണ്. എന്നാൽ കൊറോണ വൈറസിനുള്ള വാക്‌സിനുകള്‍ എളുപ്പമല്ലെന്നും കെല്ലി വ്യക്തമാക്കി. ജോൺസ് ഹോപ്‌കിന്‍സ് സർവകലാശാലയുടെ കണക്കനുസരിച്ച് ലോകത്ത് 8,50,500 ലധികം കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.