സിഡ്നി: ഓസ്‌ട്രേലിയൻ സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിൽ ഉണ്ടായ തീപിടുത്തത്തിൽ സഹോദരങ്ങള്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. പതിനൊന്ന് വയസുള്ള ആണ്‍കുട്ടിയും അഞ്ച് വയസുള്ള രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. വിഷവാതകം ശ്വസിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടികള്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. തീപിടുത്തതിന്‍റെ കാരണം വ്യക്തമല്ല.
സാരമായി പൊള്ളലേറ്റ് എട്ട് വയസുകാരിയും സ്ത്രീയും ചികിത്സയിലാണ്. നിലവിളികേട്ട് ഓടിക്കൂടിയ പരിസരവാസികളാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് പൊലീസും അഗ്നിശമനസേനയുമെത്തി തീയണച്ചു. തീപിടുത്തതിന്‍റെ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.