ലണ്ടൻ: കൊവിഡിനെ തുടർന്നുള്ള ലോക്ക് ഡൗണിൽ ലണ്ടനിൽ ഗാർഹിക പീഡനം വർധിച്ചതായി റിപ്പോർട്ട്. ഏപ്രിൽ 16 വരെയുള്ള ആറ് ആഴ്‌ചകളിലായി ലണ്ടനിൽ 4093 പേരാണ് ഗാർഹിക പീഡനക്കേസിൽ അറസ്റ്റിലായതെന്ന് മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു. ഒരു ദിവസം ശരാശരി 100ഓളം പേർ ഇത്തരം കേസുകളിൽ പിടിയിലാകുന്നുണ്ട്. കൊവിഡ് രോഗികളെ ഐസൊലേഷനിലേക്ക് മാറ്റിയതിന് ശേഷം ഈ വർഷം മാർച്ച് ഒമ്പത് മുതൽ 24 ശതമാനമാണ് വർധനവ് ഉണ്ടായത്. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് രണ്ട് കൊലപാതകം റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. യുകെയിൽ 1,54,037 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. കൊവിഡ് മരണസംഖ്യ 20,794 ആയി.
ലണ്ടനിൽ ഗാർഹിക പീഡനം വർധിച്ചതായി റിപ്പോർട്ട് - കൊവിഡ്
ഒരു ദിവസം ശരാശരി 100ഓളം പേരെയാണ് ഗാർഹിക പീഡനക്കേസിൽ അറസ്റ്റ് ചെയ്യുന്നതെന്ന് പൊലീസ്