ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,17,985 ആയി. 31,38,413 ആളുകൾക്കാണ് ലോകത്തിന്‍റെ പല ഭാഗത്തായി കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതുവരെ 9,55,824 ആളുകൾ കൊവിഡ് രോഗത്തില്‍ നിന്ന് മുക്തരായി.
![global covid19 tracker covid19 tracker covid19 data globally coronavirus tally globally കൊവിഡ് 19 കൊവിഡ് 19 ലോകം കൊവിഡ് 19 ചൈന ചൈന കൊവിഡ് മരണം](https://etvbharatimages.akamaized.net/etvbharat/prod-images/6982992_tracker.jpg)
കൊറോണ വൈറസ് ബാധിക്കുന്ന മിക്കവരിലും വളരെ മിതമായ രോഗ ലക്ഷണങ്ങൾ മാത്രമാണ് പ്രകടമാവുന്നത്. പ്രായമായവരിലും ആരോഗ്യ പ്രശ്‌നങ്ങളുള്ള ആളുകളിലും മാത്രമാണ് ശക്തമായ രോഗ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. ഇത്തരക്കാര്‍ക്കാണ് മരണം സംഭവിക്കാനുള്ള സാധ്യതയും കൂടുതലുള്ളത്.
കൊറോണ വൈറസിന്‍റെ ഉറവിടമെന്ന് കണക്കാക്കുന്ന ചൈനയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടായി. അതേസമയം മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ചൈനയില്‍ കഴിഞ്ഞ ദിവസം 22 പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തതില്‍ 21 പേരും വിദേശത്ത് നിന്ന് വന്നവരാണ്. തെക്കൻ വ്യാവസായിക പ്രവിശ്യയായ ഗുവാങ്‌ഡോങ്ങിൽ ഒരാൾക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതാണെന്ന് ദേശീയ ആരോഗ്യ കമ്മിഷൻ റിപ്പോർട്ട് ചെയ്‌തു.
ചൈനയിൽ 647 പേരാണ് ചികിത്സയിലുള്ളത്. ആയിരത്തിലധികം പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. രോഗ ലക്ഷണങ്ങൾ ഒന്നുമില്ലാതെ കൊവിഡ് സ്ഥിരീകരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. 82,858 കേസുകളാണ് ചൈനയിൽ റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 4,633 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് സാമൂഹിക അകലം പാലിക്കുന്നതില്‍ ഇളവ് വരുത്തിയിട്ടുണ്ട്. അതേസമയം വിദേശത്ത് നിന്ന് വരുന്നവരും രാജ്യത്തിന്‍റെ മറ്റ് ഭാഗത്ത് നിന്ന് വരുന്നവരും കര്‍ശനമായ ക്വാറന്‍റൈൻ നിര്‍ദേശങ്ങൾ പാലിക്കണം. വേനല്‍കാലത്ത് കൊറോണ വൈറസിന്‍റെ രണ്ടാം ഘട്ട വ്യാപനം ഇല്ലാതാക്കാനാണ് മുൻകരുതല്‍ നടപടികൾ സ്വീകരിക്കുന്നത്.