ഇസ്ലാമബാദ്: സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്ക്കിടയിലും പാകിസ്ഥാന് വീണ്ടും തിരിച്ചടി. രാജ്യത്തിന് ഏറ്റവും അധികം വായ്‌പ അനുവദിച്ചിരുന്ന ലോകബാങ്കും ഏഷ്യൻ ഡവലപ്മെന്‍റ് ബാങ്കും രാജ്യം ആവശ്യപ്പെട്ട വായ്‌പയുടെ അംഗീകാരം വൈകിപ്പിച്ചു. ഒരു ബില്യൺ യുഎസ് ഡോളറായിരുന്നു പാകിസ്ഥാൻ വായ്‌പയായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാണിച്ചാണ് അംഗീകാരം വൈകിപ്പിച്ചിരിക്കുന്നത്.
Also Read: പാകിസ്ഥാനിൽ വിചാരണ തടവുകാർക്ക് പൊലീസുകാരന്‍റെ മർദനം
റിപ്പോർട്ടുകൾ അനുസരിച്ച്, 1.5 ബില്യൺ യുഎസ് ഡോളറിന്‍റെ യഥാർഥ പദ്ധതിക്ക് പകരം ജൂൺ 28 ന് ലോക ബാങ്ക് 800 മില്യൺ ഡോളർ വായ്‌പകൾക്ക് അംഗീകാരം നൽകും. നിശ്ചിത വ്യവസ്ഥകളിൽ ചിലത് പാകിസ്ഥാന് പാലിക്കാൻ സാധിക്കാത്തതിനാൽ വായ്‌പ വെട്ടിക്കുറയ്ക്കാൻ ലോക ബാങ്ക് തീരുമാനിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സമാനമായ രീതിയിൽ, ഊർജമേഖലയിലെ പദ്ധതിക്കായി 300 ദശലക്ഷം യുഎസ് ഡോളർ വായ്‌പയുടെ രണ്ടാം ഘട്ട അംഗീകാരം എൽഡിബിയും വൈകിപ്പിച്ചിരിക്കുകയാണ്.
Also Read: പോളിയോ വാക്സിനേഷൻ സംഘങ്ങൾക്ക് നേരെ വെടിവയ്പ്പ്; അഫ്‌ഗാനില്‍ അഞ്ച് മരണം
നേരത്തെ, പാകിസ്ഥാനും ലോക ബാങ്കും മൂന്ന് വായ്‌പകളെക്കുറിച്ച് ചർച്ച ചെയ്‌തിരുന്നു. ഓരോന്നിനും 500 ദശലക്ഷം യുഎസ് ഡോളർ എന്നായിരുന്നു വ്യവസ്ഥ. എന്നിരുന്നാലും, ഒരു വായ്‌പയുടെ അംഗീകാരം ലോകബാങ്ക് നീട്ടിവെക്കുകയും മറ്റ് രണ്ട് വായ്‌പകൾ 500 മില്യൺ യുഎസ് ഡോളറിൽ നിന്ന് 400 മില്യൺ യുഎസ് ഡോളറായി കുറയ്ക്കുകയും ചെയ്‌തിട്ടുണ്ട്.