ETV Bharat / international

ശ്രീലങ്കയില്‍ ഇന്ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് - ശ്രീലങ്ക ലേറ്റസ്റ്റ് ന്യൂസ്

തെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്‌ച വരും

ശ്രീലങ്കയില്‍ ഇന്ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്
author img

By

Published : Nov 16, 2019, 9:37 AM IST

കൊളംബോ: ശ്രീലങ്കയില്‍ ഇന്ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. 12,845 പോളിങ് സെന്‍ററുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പോളിങ്. ആകെ 35 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ന്യൂ ഡെമോക്രാറ്റിക് ഫ്രണ്ടിന്‍റെ സജിത് പ്രേമദാസും ശ്രീലങ്ക പൊതുജന പെരമുനയുടെ ഗോട്ടാബയ രാജപക്ഷെയുമാണ് പ്രധാന സ്ഥാനാര്‍ഥികള്‍. ആകെ 1.6 കോടി ജനങ്ങൾക്കാണ് പ്രസിഡന്‍റ് തെരെഞ്ഞെടുപ്പിൽ സമ്മതിദായക അവകാശം ഉള്ളത്.

രാജ്യത്ത് നടക്കുന്ന എട്ടാമത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പാണിത്. 1982ലേയും 2015ലേയും തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പാണ് ഇക്കൊല്ലം നടക്കുന്നതെന്നതും ശ്രദ്ധേയം. തെരെഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ചയാണ് പുറത്തുവരിക. രാജപക്ഷെയ്ക്കും പ്രേമദാസയ്ക്കും പുറമേ മാര്‍ക്സിസ്റ്റ് ജനത വിമുക്തി പെരമുനയുടെ അനുറ കുമാര്‍ ദിസായങ്കയും നാഷണല്‍ പീപ്പിള്‍സ് മൂവ്മെന്‍റ് മഹേഷ് സേനനായകയും മത്സരിക്കുന്നുണ്ട്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.