ന്യൂയോർക്ക്: കൊവിഡിനെതിരെ ജാഗ്രതയോടെ പ്രവർത്തിച്ചില്ലെങ്കിൽ മുഴുവൻ മനുഷ്യരാശിക്കും ഭീഷണിയാകുമെന്ന് ഐക്യരാഷ്ട്രസഭ. ലോകത്തിലെ ഏറ്റവും ദരിദ്രരായ ജനങ്ങൾക്ക് 2 ബില്യൺ യുഎസ് ഡോളർ നൽകുന്നതടക്കമുള്ള അപ്പീലുകൾ ഉൾപ്പെടുന്ന സഹായ പദ്ധതികൾക്ക് തുടക്കമിട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.
കൊവിഡ് 19 ആഗോള ഭീഷണിയാണ്. ഇതിനെ നേരിടുന്നതിന് വ്യക്തിഗത രാജ്യങ്ങളുടെ പ്രതിരോധങ്ങൾ മാത്രമല്ല കൂട്ടായ പ്രവർത്തനവും നിർണായകമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.