ജപ്പാൻ: ശക്തമായ ഫക്‌സായ് ചുഴലിക്കാറ്റിൽ ഒരു മരണം. അടുത്ത കാലത്തായി ടോക്കിയോയിൽ വീശിയടിച്ച ഏറ്റവും ശക്തമായ ഈ കൊടുങ്കാറ്റിൽപ്പെട്ട് ജപ്പാനിലെ തലസ്ഥാനത്തിന് കിഴക്കായി മണ്ണിടിച്ചിലുണ്ടായി.130ലധികം വിമാനങ്ങൾ റദ്ദാക്കുകയും മണിക്കൂറുകളോളം ട്രെയിൻ സർവീസുകൾ മുടങ്ങുകയും ചെയ്‌തു.
36 ദശലക്ഷം ജനസംഖ്യയുള്ള ടോക്കിയോയിൽ ആളുകളോട് പുറത്തിറങ്ങരുതെന്നും ദീർഘ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഒരു മരണവും ഒൻപത് ലക്ഷം രൂപയുടെ നാശനഷ്ടങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ചുഴലിക്കാറ്റിൽ പറന്നു വന്ന ഗോൾഫ് കോഴ്‌സിൽ നിന്നുള്ള ലോഹക്കഷ്‌ണം ശരീരത്തിൽ പതിച്ചതിനെ തുടർന്ന് ഒരു സ്‌ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. ചിബ, കനഗാവ, ഷിജുവോക പ്രവിശ്യകളിൽ 30 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.