ETV Bharat / international

പാകിസ്ഥാനിൽ വിചാരണ തടവുകാർക്ക് പൊലീസുകാരന്‍റെ മർദനം

സന്ദർശകരെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിലേക്ക് എത്തിയത്. പൊലീസിന് നേരെ കർശന നടപടിയെടുക്കണമെന്ന് പ്രതികളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

author img

By

Published : Jun 15, 2021, 3:27 PM IST

v
പാകിസ്ഥാനിൽ വിചാരണ തടവുകാർക്ക് പൊലീസുകാരന്‍റെ മർദ്ദനം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ നരോവലിൽ കോടതി പരിസരത്ത് വിചാരണ തടവുകാർക്ക് പൊലീസുകാരുടെ മർദനം. ഗുരുതരമായി പരിക്കേറ്റ ഇവരെ പൊലീസുകാർ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

കവർച്ച കുറ്റത്തിന് അറസ്റ്റിലായി സബ് ജയിലിൽ കഴിഞ്ഞിരുന്ന ഇവരെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സംഭവം. കുടുംബാംഗങ്ങളെ കാണുന്നതുമായ ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്ന് പ്രതികൾ പറഞ്ഞു.

"അമ്മ തനിക്കായി വസ്ത്രങ്ങളും ഭക്ഷണവും കൊണ്ടുവന്നു. എന്നാൽ സബ് ഇൻസ്പെക്ടർ മുഹമ്മദ് അസ്ഹർ അവരെ അപമാനിച്ചു." പൊലീസിന് കൈക്കൂലി നൽകുന്നവർക്ക് ബന്ധുക്കളെ കാണാൻ അനുവാദമുണ്ടെന്നും പ്രതികളിൽ ഒരാൾ ആരോപിച്ചു. പ്രതികളുടെ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു. പ്രതികൾ പരസ്പരം ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസുകാർ പറയുന്നു. കൈക്കൂലി ആരോപണവും ഇവർ നിഷേധിച്ചു.

"സന്ദർശകരെ അനുവദിച്ചാൽ ജയിലിൽ ഉള്ള പ്രതികൾക്ക് ഇവർ മയക്കുമരുന്ന് എത്തിച്ചു നൽകും. അതിനാലാണ് ആരെയും കാണാൻ അനുവദിക്കാത്തത്. ഈ സാഹചര്യത്തിലാണ് പ്രതികൾ പൊലീസിനെതിരെ ആരോപണം ഉന്നയിക്കുന്നത്", എസ്ഐ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതികളുടെ ബന്ധുക്കൾ പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.