കാബൂൾ : മണിക്കൂറുകളുടെ വ്യത്യാസത്തിൽ അഫ്‌ഗാനിസ്ഥാനിലെ കാബൂളിൽ രണ്ട് സ്ഫോടനങ്ങൾ. കാബൂൾ നഗരത്തിലെ പിഡി 3 യിലെ സർ-ഇ-കരേസ് പ്രദേശത്തെ അഹ്‌ലോൽബെയ്ത് പള്ളിക്ക് സമീപമാണ് രണ്ട് സ്ഫോടനങ്ങളുമുണ്ടായത്. ചൊവ്വാഴ്‌ച വൈകിട്ടായിരുന്നു ആക്രമണം.
Also Read:ലോകത്ത് ആദ്യമായി മനുഷ്യനില്‍ 'എച്ച് 10 എൻ 3' വൈറസ് ബാധ; സ്ഥിരീകരിച്ചത് ചൈനയില്‍
ആദ്യ സ്ഫോടനത്തിൽ പരിക്കേറ്റവരെ ആംബുലൻസുകളിൽ കൊണ്ടുപോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
നേരത്തെ പർവാൻ പ്രവിശ്യയിലെ ചാരികാർ നഗരത്തിൽ നടന്ന സ്‌ഫോടനത്തിൽ നാലുപേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അഫ്‌ഗാനിസ്ഥാന്‍ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി (എൻഡിഎസ്) ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം.