ഇസ്ലാമാബാദ്: കശ്‌മീരിലെ ജനങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് സേവനം വാഗ്‌ദാനം ചെയ്‌ത പാക് മന്ത്രിയെ പരിഹസിച്ച് ട്വിറ്ററില്‍ ട്രോളുകള്‍. പാകിസ്ഥാനിലെ ശാസ്‌ത്ര സാങ്കേതിക മന്ത്രി ഫവാദ് ഹുസൈനാണ് ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടിവന്നത്. ഇന്‍റര്‍നെറ്റ് ഒരു അടിസ്ഥാന സൗകര്യമായി മാറിയിരിക്കുകയാണ്. ഉപഗ്രഹം വഴി കാശ്‌മീരിലെ ജനങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കാനുള്ള സാധ്യതകളെ പറ്റി താന്‍ പാക് ബഹിരാകാശ ഏജന്‍സിയോട് ചോദിച്ചിട്ടുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു.
ട്വീറ്റിന് നിരവധി പേര്‍ കമന്‍റ് ചെയ്‌തു. സാറ്റലൈറ്റ് യുദ്ധത്തിന്‍റെ ഗെയിം കളിക്കരുതെന്നും വാഗ്‌ദാനത്തിന് ജനങ്ങള്‍ അഭിനന്ദിക്കുന്നുവെന്നും ഇദ്ദേഹമാണോ പാകിസ്ഥാന്‍റെ ശാസ്‌ത്ര സാങ്കേതിക വകുപ്പു മന്ത്രിയെന്നും തുടങ്ങി നിരവധി കമന്‍റുകളാണ് മന്ത്രിയെ ട്രോളി ട്വിറ്ററില്‍ വൈറലാകുന്നത്. കൂടാതെ ചൗധരി തന്‍റെ ട്വീറ്റില്‍ ജമ്മു കശ്‌മീരിലെ ജനങ്ങളെ കൂട്ടിലടച്ച പൗരന്‍മാരെന്നാണ് വിശേഷിപ്പിച്ചത്. കശ്‌മീരിലെ ന്യൂനപക്ഷ സമുദായങ്ങള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും വ്യാജ ഏറ്റുമുട്ടലുകളും തിരോധാനങ്ങളും കൊലപാതക ഭീഷണിയും നേരിടുന്ന സാഹചര്യത്തിലാണ് പാക് മന്ത്രിയുടെ ട്വീറ്റെന്നും ആരോപണം ഉയരുന്നു.