സാൻഫ്രാൻസിസ്കോ: ഏകദേശം 40 ലക്ഷം പേർ പിന്തുടരുന്ന അക്കൗണ്ട് ചക്ലിങ് സ്‌ക്വാഡ് എന്ന സംഘമാണ് ഹാക്ക് ചെയ്‌തത്. വംശീയാധിക്ഷേപം കലർന്ന പോസ്റ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടില്‍ നിന്ന് വന്നത്. ഒരു പോസ്റ്റിൽ സാൻഫ്രാൻസിസ്കോ ആസ്ഥാനത്തെ സമൂഹ്യ മാധ്യമ ഏജൻസിയിൽ ബോംബ് ഇടുന്നതിനെക്കുറിച്ചും മറ്റു പോസ്റ്റുകൾ കറുത്ത വർഗക്കാർക്കെതിരെയുള്ളതുമായിരുന്നു. അക്കൗണ്ടിന്‍റെ നിയന്ത്രണം തിരിച്ചുകിട്ടിയെന്ന് മൈക്രോ ബ്ലോഗിങ് വെബ്സൈറ്റ് അറിയിച്ചു.
ഇതിനുമുമ്പ് 2016 ൽ ഔർ മൈൻ എന്ന മറ്റൊരു സംഘം ഡോഴ്‌സിയുടെ അക്കൗണ്ട് ഹാക്ക് ചെയ്‌ത് പോസ്റ്റ് ഇട്ടിരുന്നു. സാങ്കേതിക മേഖലയിലെ പ്രമുഖരുടെ സുരക്ഷാ പ്രയോഗങ്ങൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് ഔർ മൈൻ സംഘം അക്കൗണ്ട് ഹാക്ക് ചെയ്‌തതെന്നാണ് വാദം. വ്ളോഗേഴ്‌സ് ഷൈൻ ഡേവ്സ്, ജയിംസ് ചാൾസ് എന്നിവരുടെയും അക്കൗണ്ട് ഹാക്ക് ചെയ്‌തത് ഈ സംഘം തന്നെയാണെന്നാണ് നിഗമനം.