അങ്കാറ: ഇറാഖില്‍ കുർദിഷ് വിമതരെ ലക്ഷ്യമിട്ട് തുർക്കിയുടെ അതിര്‍ത്തികടന്ന് വ്യോമാക്രമണം. ഭീകര സംഘടനയായി കണക്കാക്കുന്ന പികെകെ എന്നറിയപ്പെടുന്ന കുര്‍ദിഷ് തൊഴിലാളി പാര്‍ട്ടിയും തുര്‍ക്കി സൈന്യവും തമ്മില്‍ നിരന്തരം ആക്രമണങ്ങള്‍ നടക്കാറുണ്ട്. ഓപ്പറേഷന്‍ ക്ലൗ-ഈഗിള്‍ എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷനില്‍ ഇറാഖിലെ സിന്‍ജാറില്‍ പ്രവര്‍ത്തിക്കുന്ന പികെകെയുടെ ക്രേന്ദ്രമുള്‍പ്പെടെ 81 പ്രവര്‍ത്തന കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം പികെകെ ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. തുർക്കി, അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവയാണ് പികെകെയെ തീവ്രവാദ സംഘടനയായി കണക്കാക്കുന്നത്. 1984ൽ സംഘടന ആരംഭിച്ചതിന് ശേഷം പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു.
ഇറാഖില്‍ കുര്‍ദിഷ് വിമതരെ ലക്ഷ്യമിട്ട് തുര്‍ക്കിയുടെ വ്യോമാക്രമണം - വ്യോമാക്രമണം
ഇറാഖിലെ സിന്‍ജാറില്‍ പ്രവര്‍ത്തിക്കുന്ന പികെകെയുടെ ക്രേന്ദ്രമുള്‍പ്പെടെ 81 പ്രവര്‍ത്തന കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു.