ഇസ്ലാമാബാദ്: ജമാഅത്ത്-ഉദ്ദ്‌വ എന്ന തീവ്രവാദ സംഘടനാംഗം സയിദ് സമീർ ബുഖാരിയെ പാക് നിയന്ത്രിത കശ്മീരിൽ നിന്ന് അറസ്റ്റ് ചെയ്തു. ബ്ലഡ് ബാങ്കിന്‍റെ മറവിൽ പെണ്‍വാണിഭ കേന്ദ്രം നടത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓഫീസ് സന്ദർശിക്കുന്ന സ്ത്രീകളുമായി ബുഖാരി സംസാരിക്കുന്ന വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്.
സംഘടനാ മേധാവി ഹാഫിസ് സയീദിന്‍റെ പ്രധാന കയ്യാളായിരുന്ന ബുഖാരി മേഖലയിൽ ഇന്ത്യാ വിരുദ്ധ പ്രതിഷേധ പരിപാടികളുംപ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിൽ ഏർപ്പെട്ടിരുന്നുവെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
കശ്മീരി ജനതയുടെ സംരക്ഷകരായി സ്വയം പ്രഖ്യാപിച്ച ജമാഅത്ത്-ഉദ്ദ്‌വ കുറച്ചുകാലമായി ലൈംഗിക, മയക്കുമരുന്ന് വിപണിയില്‍ ഏർപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്.