കാബൂള്‍ : അഫ്‌ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയില്‍ താലിബാനും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 24 ഭീകരരും മൂന്ന് പൗരന്മാരും കൊല്ലപ്പെട്ടു. രണ്ടിടങ്ങളിലായാണ് ഏറ്റുമുട്ടലുണ്ടായത്.
ലഗ്‌മാന്‍ പ്രവശ്യയിലെ അലിഷിങില്‍ അഫ്‌ഗാന്‍ സുരക്ഷ സേന (എഎന്‍ഡിഎസ്എഫ്) നടത്തിയ ആക്രമണത്തില്‍ ഒന്‍പത് താലിബാന്‍ ഭീകരരെ വധിച്ചു. സുരക്ഷാസേനയുടെ വെടിവയ്പ്പില്‍ 17 പേര്‍ക്ക് പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ അറിയിച്ചു.
Also read: ഫിലിപ്പൈൻ സൈനിക വിമാനം തകർന്നു വീണു; 17 മരണം
ശനിയാഴ്‌ച വൈകുന്നേരം ഒമര്‍സായിയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പൗരന്മാര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
അഫ്‌ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍വാങ്ങാനിരിക്കെ താലിബാന്‍റെ ആക്രമണം പല ഭാഗങ്ങളിലും പതിവായിരിയ്‌ക്കുകയാണ്. രാജ്യത്തിന്‍റെ പല ഭാഗങ്ങളുടേയും നിയന്ത്രണം താലിബാന്‍ തിരിച്ചുപിടിച്ചു കഴിഞ്ഞു.