ETV Bharat / international

അഫ്ഗാനിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ അക്രമികള്‍ ശ്രമിക്കുന്നു: അഷ്‌റഫ് ഘാനി

നവംബർ ഏഴിന് നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു

Targeted killings attack on new generation  Ghani says Targeted killings attack on new generation  Ghani's statement on Targeted killings  Afghan President Ashraf Ghani comment on target killing  Ghani's latest remark  ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങൾ പുതുതലമുറയ്‌ക്ക് നേരെയുള്ള ആക്രമണം: അഷ്‌റഫ് ഘാനി  അഷ്‌റഫ് ഘാനി  ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങൾ പുതുതലമുറയ്‌ക്ക് നേരെയുള്ള ആക്രമണം  അഫ്‌ഗാനിസ്ഥാൻ പ്രസിഡന്‍റ്  ടോളോ ന്യൂസ് അവതാരകനായ യമ സിയവാഷ്  ടോളോ ന്യൂസ് അവതാരകൻ  യമ സിയവാഷ്  TOLOnews anchor Yama Siawash  TOLOnews anchor  Yama Siawash  targeted killings are attack on new generation: ashraf ghani
ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങൾ പുതുതലമുറയ്‌ക്ക് നേരെയുള്ള ആക്രമണം: അഷ്‌റഫ് ഘാനി
author img

By

Published : Dec 29, 2020, 7:13 PM IST

കാബൂൾ: മാധ്യമപ്രവർത്തകരെയും സിവിൽ സൊസൈറ്റി പ്രവർത്തകരെയും ലക്ഷ്യം വച്ചുള്ള കൊലപാതകം ഒരു തലമുറയ്‌ക്കെതിരായ ആക്രമണമാണെന്നും യുദ്ധത്തിൽ തകർന്ന ഒരു രാജ്യത്തെ കൂടുതൽ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണെന്നും അഫ്‌ഗാനിസ്ഥാൻ പ്രസിഡന്‍റ് അഷ്‌റഫ് ഘാനി. തിങ്കളാഴ്‌ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരം ആക്രമണങ്ങളിലൂടെ രാജ്യത്തെ സ്‌ത്രീകൾക്കിടയിൽ നിസഹായത സൃഷ്‌ടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നവംബർ ഏഴ് മുതൽ അഫ്‌ഗാനിസ്ഥാനിൽ വിവിധ സംഭവങ്ങളിലായി അഞ്ച് മാധ്യമപ്രവർത്തകരും രണ്ട് സിവിൽ സൊസൈറ്റി പ്രവർത്തകരും കൊല്ലപ്പെട്ടു. നവംബർ ഏഴിന് നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്‌തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുൻ ടോളോ ന്യൂസ് അവതാരകനായ യമ സിയവാഷ് ഉൾപ്പെടെ മൂന്ന് പേരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജനുവരി മുതലുള്ള കണക്കനുസരിച്ച് ഇതുവരെ 11മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.