ഇസ്‌ലാമാബാദ്: മുതിർന്ന താലിബാൻ നേതാക്കൾ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയുമായി കൂടിക്കാഴ്ച നടത്തി. അഫ്‌ഗാനിസ്ഥാനിൽ സമാധാനം ഉറപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.
താലിബാന്‍റെ സഹസ്ഥാപകനായ മുല്ല അബ്ദുൽ ഘാനി ബരാദറിന്‍റെ നേതൃത്വത്തിലുള്ള താലിബാൻ സംഘമാണ് കൂടിക്കാഴ്ച നടത്തിയത്. അഫ്‌ഗാനിസ്ഥാൻ സമാധാനം ലക്ഷ്യം വച്ചുള്ള താലിബാൻ നേതാക്കളുടെ തീരുമാനത്തെ വിദേശകാര്യ മന്ത്രി ഖുറേഷി അഭിനന്ദിച്ചു. സമാധാനം പുനസ്ഥാപിക്കാനുള്ള ഈ അവസരം പാഴാക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
സമാധാന ചർച്ചയുമായി താലിബാൻ; നിരാകരിച്ച് അമേരിക്ക - അഫ്‌ഗാനിസ്ഥാനിൽ യുദ്ധം വേണ്ടെന്ന് താലിബാൻ; പാക് വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി
മുല്ല അബ്ദുൽ ഘാനി ബരാദറിന്‍റെ നേതൃത്വത്തിൽ താലിബാൻ നേതാക്കളും പാക് വിദേശകാര്യ മന്ത്രിയും തമ്മിലാണ് കൂടിക്കാഴ്ച നടത്തിയത്.