കാബൂൾ: കിഴക്കൻ പ്രവിശ്യയായ നംഗർഹറിലെ അഫ്ഗാൻ സുരക്ഷാ സേന നില ഉറപ്പിച്ചിരിക്കുന്ന പ്രദേശങ്ങളിൽ താലിബാൻ ആക്രമണം നടത്തി. 16 സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക വൃത്തങ്ങൾ പറഞ്ഞു. തീവ്രവാദികൾ അഫ്ഗാൻ സൈന്യത്തിന്‍റെയും പൊലീസിന്‍റെയും ചെക്ക്പോസ്റ്റുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ആക്രമണത്തെത്തുടർന്ന് നംഗർഹാറിലെ ഖോഗ്യാനി ജില്ലയിലെ ഗാന്ധുമാക് പ്രദേശത്ത് മൂന്ന് സുരക്ഷാ പോസ്റ്റുകൾ തകർന്നു. ഖത്തറിൽ ശനിയാഴ്ച ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന അഫ്ഗാൻ സമാധാന ചർച്ചകൾക്ക് മുമ്പാണ് ആക്രമണം.
അഫ്ഗാൻ സൈനികരെ താലിബാൻ കൊലപ്പെടുത്തി - Taliban
തീവ്രവാദികൾ അഫ്ഗാൻ സൈന്യത്തിന്‍റെയും പൊലീസിന്‍റെയും ചെക്ക്പോസ്റ്റുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.