ETV Bharat / international

കാബൂൾ വിമാനത്താവളം താലിബാന്‍റെ പൂര്‍ണ അധീനതയില്‍

അമേരിക്കൻ സൈനിക വിമാനം പറന്നുയർന്നതും താലിബാൻ ഭീകരർ വിമാനത്താവളത്തിലെ ഏക റൺവെയിലൂടെ ആഹ്ളാദ പ്രകടനവുമായി ഓടി നടക്കുന്ന ദൃശ്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

American troop left kabul airport  Taliban control now-quiet Kabul airport  Afghan crisis  taliban victory  Taliban celebrates Victory  US aircraft left Kabul  താലിബാൻ ഭരണം  വിജയം ആഘോഷിച്ച് താലിബാൻ
കാബൂൾ വിമാനത്താവളവും താലിബാൻ പിടിച്ചെടുത്തു; യുഎസ് സൈന്യത്തിന്‍റെ മടക്കം ആഘോഷിച്ച് താലിബാൻ
author img

By

Published : Aug 31, 2021, 1:12 PM IST

കാബൂൾ: അഫ്‌ഗാനിൽ നിന്നും യു.എസ് സൈനികരെയും വഹിച്ചുകൊണ്ടുള്ള അവസാന വിമാനം കാബൂളിൽ നിന്നും പറന്നുയർന്നതോടെ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളവും പൂർണമായും താലിബാന്‍റെ അധീനതയിലായി. അമേരിക്കൻ സൈനിക വിമാനം പറന്നുയർന്നതും താലിബാൻ ഭീകരർ വിമാനത്താവളത്തിലെ ഏക റൺവെയിലൂടെ ആഹ്ളാദ പ്രകടനവുമായി ഓടി നടക്കുന്നത് ദൃശ്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

"ലോകം അതിന്‍റെ പാഠം പഠിക്കേണ്ടതായിരുന്നു, ഇത് വിജയത്തിന്‍റെ ആസ്വാദ്യകരമായ നിമിഷമാണ്. കാബൂളിൽ സുരക്ഷ ഉണ്ടാകും, ആളുകൾ ആശങ്കപ്പെടേണ്ടതില്ല, ഒരു താലിബാൻ ഭീകരൻ പോസ്റ്റ് ചെയ്ത ലൈവിലൂടെ താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.

അമേരിക്ക അഫ്‌ഗാൻ വിട്ടിരിക്കുന്നു. ഇപ്പോൾ നമ്മുടെ രാജ്യം സ്വതന്ത്രമാണ്. ഞങ്ങൾക്ക് എന്താണ് വേണ്ടതെന്ന് വ്യക്തമാണ്. ഞങ്ങൾക്ക് ശരീഅത്ത് നിയമത്തിലൂടെയുള്ള (ഇസ്ലാമിക നിയമം) സമാധാനവും സ്ഥിരതയും വേണം, ലോഗർ പ്രവിശ്യയിൽ താലിബാൻ ഭീകരൻ മുഹമ്മദ് ഇസ്ലാം പറഞ്ഞു.

വിമാനത്തവളത്തിലെ ആഹ്ളാദ പ്രകടനത്തിനിടെ താലിബാൻ അവരുടെ വെള്ളക്കൊടികൾ വിമാനത്താവളത്തിന് മുകൾ ഭാഗത്ത് സ്ഥാപിച്ചു. വിമാത്താവളത്തിലെ എയർ ഫീൾഡിൽ കൂടി നിന്ന സാധാരണ ജനങ്ങൾ താലിബാന്‍റെ തോക്കിൻ മുനയിലായിരുന്നു.

ടെർമിനലിനകത്ത് അഫ്‌ഗാനിൽ നിന്നും രക്ഷപെടനായി വിമാനത്താവളത്തിലെത്തിയ ജനങ്ങളുടെ സാധനങ്ങളും വസ്ത്രങ്ങളും ചിതറിക്കിടപ്പുണ്ട്. അതിനടുത്ത് താലിബാന് നേർക്ക് നെഞ്ചും വിരിച്ച് നിന്ന് പോരാടിയ പഞ്ച്ഷീർ എന്ന പ്രവശ്യയെ സംരക്ഷിച്ച് പിടിച്ച അഹമ്മദ് ഷാ മസൂദ് എന്ന ധീര സൈനികന്‍റെ ചിത്രവും ശിഥിലാമായിക്കിടപ്പുണ്ട്.

20 വർഷത്തിന് ശേഷമുള്ള അധിനിവേശം

നീണ്ട 20 വർഷത്തിന് ശേഷമാണ് താലിബാൻ അഫ്ഗാനിസ്ഥാന്‍റെ ഭരണം പിടിച്ചെടുത്തിരിക്കുന്നത്. താലിബാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ച് മണിക്കൂറുകൾക്കകം പ്രസിഡന്‍റ് ഗനിയും രാജ്യം വിട്ടിരുന്നു. രാജ്യം പൂർണമായും അഫ്ഗാൻ ഭരണത്തിലേക്കെന്നറിഞ്ഞ സ്ത്രീകളും കുട്ടികളും കൂട്ടപ്പാലയനത്തിന് ഒരുങ്ങി.

കാബൂൾ വിമാനത്താവളത്തിൽ നിന്നും ഉൾക്കൊള്ളാവുന്ന പരിധിയുടെ മൂന്ന് മടങ്ങ് ആളുകളുമായി പൊങ്ങി പറന്ന യുഎസ് സൈനിക വിമാനത്തിൽ തൂങ്ങി പിടിച്ച് കയറിയ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്.

കഴിഞ്ഞയാഴ്ച ഇസ്ലാമിക് സ്റ്റേറ്റ് കാബൂൾ വിമാനത്താവളത്തിനലെ ഗേറ്റിനടുത്ത് നടത്തിയ ചാവേർ ആക്രമണത്തിൽ പൊലിഞ്ഞത് 169 ജീവനുകളാണ്. രക്ഷാ പ്രവർത്തിന് നേതൃത്വം നൽകിയിരുന്ന 13 യുഎസ് സൈനികരും ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Also read: പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ തകർത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.