കാബൂൾ: വർദക്കിൽ നടന്ന ബോംബാക്രമണത്തിൽ എട്ട് അഫ്‌ഗാൻ സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒമ്പത് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സയ്യിദ് അബാദ് ജില്ലയിലെ സൈനികരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. സാധാരണക്കാർക്കെതിരെ അഫ്‌ഗാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിനെതിരെയുള്ള പ്രതികാരമാണിതെന്ന് താലിബാൻ അറിയിച്ചു. തടവുകാരുടെ കൈമാറ്റം പൂർത്തിയാക്കാൻ അഷ്‌റഫ് ഘാനി സർക്കാരും താലിബാനും നടത്തിയ സമാധാന ശ്രമങ്ങൾക്കിടെയാണ് ആക്രമണം നടന്നത്.
താലിബാൻ ബോംബാക്രമണം; എട്ട് അഫ്‌ഗാൻ സൈനികർ കൊല്ലപ്പെട്ടു - അഫ്‌ഗാൻ സൈനികർ കൊല്ലപ്പെട്ടു
സയ്യിദ് അബാദ് ജില്ലയിലെ സൈനികരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് പ്രതിരോധമന്ത്രാലയം. ആക്രമണത്തിൽ ഒമ്പത് സൈനികർക്ക് പരിക്കേറ്റു