ക്വറ്റ: പാകിസ്ഥാന്‍റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 11 മരണം. വ്യാഴാഴ്‌ച പുലർച്ചെയാണ് 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. അപകടത്തിൽ 200ഓളം പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. മരണം ഇനിയും കൂടുമെന്ന റിപ്പോട്ടുകളാണ് പുറത്തുവരുന്നത്.
ALSO READ: ജാപ്പാനിൽ ഭൂചലനം; മൂന്ന് പേർക്ക് പരിക്ക്
ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഹർനായ്ക്ക് വടക്കുകിഴക്കായി 14 കിലോമീറ്റർ (8 മൈൽ) അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറയുന്നു. ഇത് ഉപരിതലത്തിൽ നിന്ന് 20 കിലോമീറ്റർ (12 മൈൽ) താഴെ കേന്ദ്രീകരിച്ചിരിക്കുന്നു. അഫ്‌ഗാൻ അതിർത്തിക്കടുത്തുള്ള പ്രവിശ്യ തലസ്ഥാനമായ ക്വറ്റയിൽ നിന്ന് 100 കിലോമീറ്റർ (60 മൈൽ) അകലെയാണ് ഈ സ്ഥലം.