ടോക്കിയോ: പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട ട്രോപ്പിക്കൽ സ്‌റ്റോം ഡോൾഫിൻ കൊടുങ്കാറ്റ് ബുധനാഴ്‌ച ടോക്കിയോ മേഖലയിലേക്ക് അടുക്കുന്നു. എല്ലാവിധ മുൻകരുതലുകളും എടുക്കാൻ ഉദ്യോഗസ്ഥർ ടോക്കിയോ നിവാസികളോട് ആവശ്യപ്പെട്ടു. കൊടുങ്കാറ്റ് ഹച്ചിജോ ദ്വീപിന്‍റെ തെക്ക് സമുദ്രത്തിലൂടെ വടക്കോട്ട് നീങ്ങി, മണിക്കൂറിൽ 108 കിലോമീറ്റർ (67 മൈൽ) വേഗതയിൽ വീശുമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഏജൻസിയുടെ ഏറ്റവും പുതിയ നിരീക്ഷണം അനുസരിച്ച് കൊടുങ്കാറ്റ് മണ്ണിടിച്ചിലുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല, എന്നാൽ ടോക്കിയോയിലും കിഴക്കൻ ജപ്പാനിലെ മറ്റ് പ്രദേശങ്ങളിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കനത്ത മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി ഉണ്ടായേക്കാവുന്ന കുടിയൊഴിപ്പിക്കലിന് നേരത്തെ തയ്യാറാകണമെന്ന് ടോക്കിയോ ഗവർണർ യൂറിക്കോ കൊയ്‌കെ നിവാസികളോട് അഭ്യർത്ഥിച്ചു. കൊറോണ വൈറസ് തടയാൻ ടോക്കിയോ മതിയായ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ആവശ്യത്തിന് സ്ഥലം സുരക്ഷിതമാക്കാൻ കൂടുതൽ കുടിയൊഴിപ്പിക്കൽ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും അവർ പറഞ്ഞു. ഈ മാസമാദ്യം തുടർച്ചയായി രണ്ട് ചുഴലിക്കാറ്റുകൾ ജപ്പാനിലെയും കൊറിയൻ ഉപദ്വീപിലെയും പ്രദേശങ്ങളിൽ വീശുകയും പ്രദേശത്തെ വീടുകൾക്കും റോഡുകൾക്കും മറ്റും വ്യാപക നാശനഷ്‌ടവും വെള്ളപ്പൊക്കവും ഉണ്ടാക്കുകയും ചെയ്‌തിരുന്നു. എല്ലാവിധ മുൻകരുതലുകളും നേരത്തെ തന്നെ എടുക്കണമെന്നും കൊയ്‌കെ കൂട്ടിചേർത്തു.
ഡോൾഫിൻ കൊടുങ്കാറ്റ് അടുക്കുന്നു; ടോക്കിയോയില്‍ മുൻകരുതൽ നിർദേശം - വെള്ളപ്പൊക്കം
കൊടുങ്കാറ്റ് ഹച്ചിജോ ദ്വീപിന്‍റെ തെക്ക് സമുദ്രത്തിലൂടെ വടക്കോട്ട് നീങ്ങി, മണിക്കൂറിൽ 108 കിലോമീറ്റർ (67 മൈൽ) വേഗതയിൽ വീശുമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.