ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരക്ക് നേരെ പ്രദേശവാസികൾ കല്ലെറിഞ്ഞു. വെള്ളിയാഴ്‌ച വൈകുന്നേരമാണ് പ്രകോപിതരായ ആൾക്കൂട്ടം ഗുരുദ്വാരയിലേക്ക് കല്ലെറിഞ്ഞത്. ഗുരുദ്വാര ഗ്രാന്തിയുടെ മകളായ ജഗജിത് ജോറിനെ ആൺകുട്ടി തട്ടിക്കൊണ്ടുപോയ പ്രശ്‌നത്തെതുടർന്നാണ് കല്ലേറ് നടന്നതെന്നാണ് നിഗമനം.
പ്രകോപിതരായ മുസ്ലീം ജനക്കൂട്ടം ഗുരുദ്വാരക്ക് പുറത്ത് സിഖ് വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ അകാലിദൾ എംഎൽഎ മഞ്ചീന്ദർ സിങ് പങ്കുവെച്ചു. പാകിസ്ഥാനിലെ സിഖുകാരിൽ അരക്ഷിതാവസ്ഥ വർധിപ്പിക്കുന്ന ഇത്തരം സംഭവങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും മഞ്ചീന്ദർ സിങ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് അഭ്യർഥിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തി പ്രശ്‌നം നിയന്ത്രണവിധേയാക്കി.